ഒളശ്ശ സിഎംഎസ് എൽപിഎസ്/എന്റെ ഗ്രാമം
കോട്ടയം ജില്ലയിലെ സ്പെഷ്യൽ ഗ്രേഡ് ഗ്രാമപഞ്ചായത്താണ് അയ്മനം. കോട്ടയം പട്ടണത്തെ അതിരിട്ടു നിൽക്കുന്ന മീനച്ചിലാറിന്റെ മറുകരയാണ് ഈ ഗ്രാമം. അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത നോവലായ ഗോഡ് ഓഫ് സ്മോൾ തിംഗ്സിലെ പ്രധാന കഥാഭാഗം നടക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത് അയ്മനം ഗ്രാമത്തിലാണ്.