ഒ.എ.എൽ.പി.എസ് വണ്ടൂർ/അക്ഷരവൃക്ഷം/ഒരു കൊറോണാ അവധിക്കാലം.....
ഒരു കൊറോണാ അവധിക്കാലം.....
ഇപ്പോൾ കൊറോണ അവധിക്കാലം ആണല്ലോ.. വീട്ടിൽ തന്നെ ഇരിക്കണം. എന്നെപ്പോലെ എല്ലാ കൂട്ടുകാർക്കും സങ്കടം ഉണ്ടാവും. കാരണം നമ്മളൊക്കെ കുട്ടികളല്ലേ, പണ്ടത്തെപ്പോലെ കളിക്കാനും കൂട്ടുകൂടാനും പാടില്ലല്ലോ. ആരും പുറത്തിറങ്ങാൻ സമ്മതിക്കില്ല, ഇതൊന്നും അവർക്ക് നമ്മളോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല. സ്നേഹം ഉണ്ടായിട്ടാണ്. ഇതൊക്കെ ചിന്തിച്ചു ഒരു ദിവസം ഞാൻ എൻറെ വീടിൻറെ ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു.... പെട്ടെന്ന് ബിട്ടു, മിട്ടു, ശംഭു... മൂന്നുപേരും ചീറിപ്പാഞ്ഞു സൈക്കിളിൽ വരുന്നു, വികൃതികൾ ഭയങ്കര ബഹളം... എൻറെ വീടിൻറെ ഗേറ്റിനു മുൻപിൽ വന്ന് സൈക്കിൾ ബെല്ലടിച്ചു. എന്നെ വിളിച്ചു... വാ കളിക്കാം.. ഞാൻ പറഞ്ഞു ഞാൻ ഇല്ല, നിങ്ങൾ ചെയ്യുന്നത് ശരിയല്ല കൊറോണാ വൈറസ് നാടാകെ പകരുന്നത് നിങ്ങൾ കേട്ടില്ലേ? എല്ലാവരോടും വീട്ടിലിരിക്കാൻ പറഞ്ഞിട്ട്.... പേടിക്കേണ്ടന്നെ ഞങ്ങൾക്ക് കൊറോണ വരില്ല അവർ പറഞ്ഞു. അവരുടെ ശബ്ദം കേട്ട് എൻറെ ഉപ്പ വാതിൽ തുറന്നു വന്നു. ഓഹോ, നിങ്ങൾ പുറത്തിറങ്ങിയോ, എന്തിനാ പുറത്തിറങ്ങിയത്? ഉപ്പ അവരോട് ദേഷ്യപ്പെട്ടു. ഞങ്ങൾ സൂപ്പർ ഹീറോസ് ആണ് ഞങ്ങൾക്ക് കൊറോണ വരില്ല വികൃതികൾ പറഞ്ഞു. ഓഹോ രാവിലെ കൊറോണ വന്നു നിങ്ങളോട് പറഞ്ഞോ... ഉപ്പ ചോദിച്ചു. അല്ലല്ല ആകെ കിട്ടുന്ന വെക്കേഷനാ ഇങ്ങനെ പുറത്തിറങ്ങാതെ അകത്ത് ഇരിക്കാൻ പറ്റുന്ന കാര്യമല്ല ബിട്ടു പറഞ്ഞു. പറ്റണം, അത്രയ്ക്ക് പ്രശ്നക്കാരനാ കൊറോണ വൈറസ്. ദിവസവും ആളുകൾ മരിക്കുന്നത് നിങ്ങൾ അറിഞ്ഞില്ലേ ഉപ്പ പറഞ്ഞു. എത്ര പെട്ടെന്നാണ് അത് പടരുന്നത്.....അപ്പോൾ ശംഭു പറഞ്ഞു ഞാൻ സൂപ്പർ ഹീറോ ആയിരുന്നെങ്കിൽ കൊറോണാ വൈറസിനെ കഴുത്തിനു പിടിച്ച് ഞെക്കി, ഒരു കൈ പിടിച്ചു വലിച്ചു നിലത്തിട്ട് ചവിട്ടി കൊന്നേനേ. അപ്പോൾ ഉപ്പ പറഞുനിങ്ങൾക്ക് സൂപ്പർ ഹീറോ ആകാൻ ഞാനൊരു സൂത്രം പറഞ്ഞു തരട്ടെ, വീട്ടിൽ പോയി ഇരുന്നാൽ മതി സൂപ്പർഹീറോ ആകും. ഇപ്പോൾ വീട്ടിൽ ഇരിക്കാൻ തീരുമാനിച്ച വരൊക്കെ സൂപ്പർ ഹീറോസാ മക്കളെ.... അപ്പോൾ ഇങ്ങനെ ഇറങ്ങി നടക്കുന്നവരോ അവർ വെറും മണ്ടന്മാരും.. അവർക്ക് രോഗം വരികയും ചെയ്യും, മറ്റുള്ളവർക്ക് അത് കൊടുക്കുകയും ചെയ്യും.. ഉപ്പ പറഞ്ഞു.... നിങ്ങക്ക് എന്താകണം... "സൂപ്പർ ഹീറോ സൂപ്പർ ഹീറോസ്" അവർ ഉറക്കെ പറഞ്ഞു... ഞങ്ങൾ ഇനി വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലാ.." എങ്കിൽ വേഗം പോ.. പിന്നെ ഒരു കാര്യം കൂടി, ഇടയ്ക്കിടെ സോപ്പോ ഹാൻഡ് വാഷോ കൊണ്ട് കൈകൾ കഴുകാൻ മറക്കരുത്... സാനിറ്റിസറും ഉപയോഗിക്കാം.. "ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. പിന്നെ ഇതും കൂടെ, ചുമക്കുമ്പോഴും, തുമ്മുമ്പോഴും, വായും മൂക്കും പൊത്തി പിടിക്കണം വീട്ടിൽ ആർക്കെങ്കിലും പനിയോ ജലദോഷമോ ഉണ്ടെങ്കിൽ നിസ്സാരമാക്കരുത് ഉടൻ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം.. എങ്കിൽ ശരി ഇനി നമുക്ക് കൊറോണാ വെക്കേഷൻ കഴിഞ്ഞതിനുശേഷം കാണാം ടാറ്റാ.... "സ്റ്റേ അറ്റ് ഹോം.... ബ്രേക്ക് ദി ചെയിൻ....... "
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ