ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

ഓ എൽ എഫ് ജി എച് എസ്സ് മതിലകം പ്രവേശനോത്സവം 2021-2022 നോട്ടീസ് തയ്യാറാക്കി ക്ലാസ് ഗ്രൂപുകളിൽ പ്രദർശിപ്പിച്ചു .  ഈശ്വര പ്രാർത്ഥനയോടെ പ്രവേശനോത്സവം ആരംഭിച്ചു  ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രവേശനോത്സവ ആശംസ ക്ലാസ് ഗ്രൂപ്പുകൾ വഴി  കുട്ടികളിൽ എത്തിച്ചു .  10 .30 ന് എല്ലാ അധ്യാപകരും ഗൂഗിൾ മീറ്റ് വഴി ഗ്രൂപ്പിൽ പ്രവേശനോത്സവ സ്കൂൾതല വീഡിയോ പ്രദർശിപ്പിക്കാനും കഴിഞ്ഞു


പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ' പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനും മാനുഷീക മൂല്യങ്ങൾ കൈവശമാക്കാനും ഓരോ വിദ്യാർഥിക്കും കഴിയണം ' എന്ന മുദ്രാവാക്യങ്ങളുമായി വർണ്ണശബളമായ വിദ്യാലയാങ്കണത്തിൽ നവംബർ 1 ന് നവാഗതർ ഒരുമിച്ചു കൂടി .  ഈ കോവിഡ് കാലഘട്ടത്തിൽ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിയ കുട്ടികൾക്ക് ഈ പ്രവേശനോത്സവം ആനന്ദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒരു ഉത്സവമായിരുന്നു