ഐ.റ്റി.ക്ലച്ച്

Schoolwiki സംരംഭത്തിൽ നിന്ന്

വിവരവിനിമയ സാങ്കേതികവിദ്യ എല്ലായിടങ്ങളിലും മുൻ നിരയിൽ ഇടം കണ്ടെത്തിയിരിക്കുന്ന ഇന്നത്തെ കാലത്ത്, തന്റെതായ വ്യക്തിമുദ്ര ഐ.ടി മേഖലയിലും പതിപ്പിച്ചിരിക്കുകയാണ് കാർമൽ മാതാ ഹൈസ്കൂൾ. ഓരോ ക്ലാസിൽ നിന്നും അഞ്ച് കുട്ടികൾ എന്ന നിരക്കിൽ വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേർത്തിണക്കി സ്കൂളിൽ ഐ .ടി ക്ലബ് പ്രവർത്തിച്ചുവരുന്നു. ക്ലബിന്റെ മികച്ച പ്രവർത്തനങ്ങളുടെ അനന്തരഫലമായി സബ്ജില്ലാ തലത്തിൽ തുടർച്ചയായി അഞ്ചാം വർഷവും II Over All Trophy കരസ്ഥമാക്കിക്കൊണ്ട് ഈ സ്കൂൾ ഇന്ന് ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. 2016-ൽ ഡിജിറ്റൽ പെയിന്റിംഗിന് മാസ്റ്റർ നന്ദകിഷോർ സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹനാവുകയും 18 മാർക്ക് ഗ്രെയ്സ്മാർക്ക് സ്വന്തമാക്കുകയും ചെയ്തു. 2017, 2018 വർഷങ്ങളിൽ മാസ്റ്റർ ഹേമന്ത് ജിജോ മലയാളം ടൈപ്പിംഗ്, ഐ റ്റി ക്വിസ്സ് എന്നീ ഇനങ്ങളിൽ സബ്ജില്ലാ, ജില്ലാ തല‌ങ്ങളിൽ വിജയിച്ച് സംസ്ഥാനതലത്ത് മത്സരിക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു എന്നത് ഏറെ അഭിനന്ദനാർഹമാണ്.

"https://schoolwiki.in/index.php?title=ഐ.റ്റി.ക്ലച്ച്&oldid=428865" എന്ന താളിൽനിന്ന് ശേഖരിച്ചത്