ഐ.ഐ.യു.പി.സ്കൂൾ നടുവിലക്കര/അക്ഷരവൃക്ഷം/നാം മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
നാം മുന്നോട്ട്

കൊറോണ ദുരിതം ലോകത്തെല്ലാം ,
മനുഷ്യരെല്ലാം നിന്നുവിറച്ചു .
പക്ഷിമൃഗാദികൾ സന്തോഷത്താൽ ,
റോഡിലിറങ്ങി സന്തോഷിപ്പൂ .
വെള്ളം വായു മണ്ണിവയെല്ലാം ,
ശുദ്ധമായി മാറീടുന്നു .
വികസിത രാജ്യം നിന്നുവിറച്ചു .
ഒറ്റക്കെട്ടായ് നമ്മൾ പൊരുതി ,
കൈകൾ കഴുകി മാസ്കുകളിട്ട് ,
സുരക്ഷിതരായ് യുദ്ധം ചെയ്യാം .
ബ്രേക്ക് ദി ചെയിൻ -എന്നാദ്യത്തേത് ,
തുപ്പിയാൽ തോൽക്കും രണ്ടാം ഘട്ടം ,
എന്തിനുമേതിനുമാശ്രയമായ് ,
സർക്കാർ ഒപ്പം സുന്ദര കേരളം ,
കൊറോണയെ മുഴുവൻ പിടിച്ചുകെട്ടി ,
ഒറ്റക്കെട്ടായ് _ "നാം മുന്നോട്ട് ".

ശ്രീകാർത്തിക
7 A ഐ.ഐ.യു.പി.സ്കൂൾ നടുവിലക്കര
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത