എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/കൊറോണയുടെ വരവ്

ഡയറിക്കുറുപ്പ്

09-03-2020 തിങ്കൾ

     രാവിലെ ഞാൻ ഉണർന്നു.  പല്ല് തേച്ചു. ചായ കുടിച്ചു.  അന്നും പതിവ് പോലെ അച്ഛൻ പത്രം വായിക്കുന്നുണ്ടായിരുന്നു.  ചൈനയിലെ വുഹാനിൽ കൊറോണ എന്ന മഹാമാരി പടർന്നു പിടിക്കുന്നുണ്ടെന്നും അത് നമ്മുടെ പ്രളയത്തെ തോൽപ്പിച്ച നമ്മുടെ കുഞ്ഞു കേരളത്തെ ബാധിച്ചിട്ടുണ്ടെന്നും അച്ഛൻ എന്നോട് പറഞ്ഞു.  പിന്നെ കുളിച്ചൊരുങ്ങി. ഭക്ഷണം കഴിച്ചു.  സ്ക്കൂളിൽ പോയി.  എൻറെ സ്ക്കൂൾ നാലാം ക്ലാസ്സ് വരെയുളള ഒരു കുഞ്ഞു സ്ക്കൂളാണ്.  അവിടെ എൻറെ നാല് ടീച്ചർമാരും ഞങ്ങൾ കുറേ കൂട്ടുകാരുമാണ് ഉളളത്.  ഞാൻ അവിടെ നാലാം ക്ലാസ്സിലാണ് പഠിക്കുന്നത്.  അന്നും പതിവ് പോലെ അസംബ്ലിക്ക് ശേഷം ക്ലാസ്സ് തുടങ്ങി.  ഞങ്ങളുടെ അസംബ്ലിയിലും കൊറോണ ഒരു ചർച്ചാ വിഷയമായി.  എൻറെ പ്രഥമ അദ്ധ്യാപികയുടെ പേര് ഷേർളി ടീച്ചർ എന്നാണ്.  എൻറെ ക്ലാസ്സ് ടീച്ചറിൻറെ പേര് ഷെറീനാ ടീച്ചർ എന്നാണ്.  എൻറെ കണക്ക് അദ്ധ്യാപിക മഞ്ജുഷ ടീച്ചറാണ്.  പിന്നെ ഒരു ടീച്ചർ അനു ടീച്ചറാണ്.  ടീച്ചർ പതിവു പോലെ ഞങ്ങളുടെ ഹോം വർക്കുകൾ നോക്കിത്തന്നു.  അങ്ങനെയിരിക്കുമ്പോഴാണ്  ആ ഞെട്ടിക്കുന്ന വാർത്ത ഞങ്ങൾ അറിയുന്നത്.  ഇനി നാളെ മുതൽ ഞങ്ങളുടെ സ്ക്കൂൾ തുറക്കില്ലെന്നും ക്ലാസ്സുകൾ ഇല്ലെന്നുമുളള സത്യം ഞങ്ങൾ അറിഞ്ഞു.  എൻറെ എൽ.പി.സ്ക്കൂളിലെ വിദ്യാഭ്യാസ ജീവിതം ഇന്നു കൊണ്ട് തീരുകയാണെന്നും  വാത്തികുളം എൽ.പി.എസ്സിലെ വിദ്യാഭ്യാസ ജീവിതം ഇന്നു കൊണ്ട് കഴിഞ്ഞു എന്നറിഞ്ഞതും എൻറെ കൂട്ടുകാരേയും ഞങ്ങൾ നട്ടു വളർത്തിയ ചെടികളും ഓടി കളിച്ച മുറ്റവും ബാക്കിയാക്കി ഇന്ന് ഞാൻ പടിയിറങ്ങുകയാണെന്നുളള സത്യം ഞാൻ തിരിച്ചറിഞ്ഞു.  എൻറെ കൂട്ടുകാരേയും എൻറെ സ്ക്കൂളിനേയും  വിട്ട് ഞാൻ കണ്ണീരോടെ പടിയിറങ്ങി............
അർജുൻ
4 എൽ പി സ്കൂൾ, വാത്തികുളം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം