എൽ എഫ് സി എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/രോഗപ്രതിരോധ ബോധവൽക്കരണം
രോഗപ്രതിരോധ ബോധവൽക്കരണം
മലിനീകരണങ്ങൾ ഇത്രയും വ്യാപകം അല്ലാതിരുന്ന കാലത്തെ നമ്മുടെ പൂർവികരുടെ ആരോഗ്യവും രോഗപ്രതിരോധശേഷിയും ഇന്നത്തെ തലമുറയ്ക്ക് അന്യമായിരിക്കുന്നു. അന്നത്തെ ശൈലിയും പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ഇന്നത്തെ വറുത്തതും പൊരിച്ചതുമായ ജങ്ക് ഫുഡും എണ്ണമയം കൂടിയതുമായ ഭക്ഷണരീതി ആയിരുന്നില്ല അന്ന്. അവർ തന്നെ പറമ്പുകളിൽ കൃഷിയിലൂടെ ഇവിടെ സ്വയം ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും പഴവർഗ്ഗങ്ങളും അരിയും ആയിരുന്നു. അവ പാകം ചെയ്യുന്ന രീതിയും വ്യത്യസ്തമായിരുന്നു. ആവിയിൽ വേവിക്കുന്ന രീതിയിൽ പോഷകങ്ങൾ നഷ്ടപ്പെടാത്ത എണ്ണമയം അധികം വരാതെയുള്ള ഭക്ഷണക്രമമാണ് ഉണ്ടായിരുന്നത്. മസാലകളുടെ അമിത ഉപയോഗം ഇല്ലാതിരുന്നതിനാൽ അസുഖങ്ങളും കുറവായിരുന്നു. നല്ല രോഗപ്രതിരോധശേഷിയും ഉണ്ടായിരുന്നു. പിന്നെ നാം കോവിഡ് 19 കാലഘട്ടത്തിൽ അനുവർത്തിക്കുന്ന വ്യക്തിശുചിത്വം, സാമൂഹിക അകലം എന്നിവ അന്ന് അവർ പരിപാലിച്ചിരുന്നു. പുറത്തു പോയി വന്നാൽ വീടിന്റെ മുൻവശത്ത് വച്ചിരിക്കുന്ന കിണ്ടിയിൽ നിന്നും വെള്ളമെടുത്തു കാലും കൈയ്യും മുഖവും കഴുകുന്ന രീതി അന്ന് എല്ലാ വീടുകളിലും ഉണ്ടായിരുന്നു. അവർ പരമാവധി നടന്നാണ് യാത്ര ചെയ്തിരുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ നമുക്ക് അവയെല്ലാം പൂർണമായും സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും കുറച്ചെങ്കിലും അനുകരിക്കാൻ നമുക്ക് ശ്രമിക്കാം. അങ്ങനെയെങ്കിലും ഇനി വരും കാലങ്ങളിൽ തുടർക്കഥ ആവാൻ പോകുന്ന മഹാമാരികൾ നമുക്കോരോരുത്തർക്കും പ്രതിരോധിക്കാൻ സാധിക്കും. ഇപ്പോഴത്തെ ഈ ലോക്ക്ഡൗണും ബുദ്ധിമുട്ടുകളും ഇനിയും ഉണ്ടാകല്ലെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. ഇതിനെ പറ്റിയുള്ള ബോധവൽക്കരണം നമുക്ക് പറ്റുന്ന വിധം തുടങ്ങാം. എല്ലാ ആശംസകളും നേരുന്നു.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം