എൽ.പി.സ്കൂൾ വെണ്മണി താഴം/അക്ഷരവൃക്ഷം/എന്റെ പ്രക‍ൃതി(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പ്രക‍ൃതി

ഒരു വാക്ക് ചൊല്ലിടട്ടെ ഞാൻ പ്രകൃതി
എന്ത് മനോഹരം നിൻ പുഞ്ചിരി കാണുവാൻ
ഓരോ പൊൻപുലരിയും നിന്നിലലിയാൻ
കൊതിയ്ക്കുമെൻ ഹൃദയം.
പൂത്തുലഞ്ഞൊരു പൂക്കളും കായ്‍കളും
സ്വതന്ത്രമാം നിൻ വളർച്ചയിൽപ്പോലും
അസൂയപ്പെടുന്ന ചില മനുഷ്യർ
ശുദ്ധവായു ശ്വസിക്കാൻ കൊതിച്ചൊരാനാളുകൾ
ഇത്രയും വേഗമെന്നിൽ എത്തിച്ചേരുമെന്നറിഞ്ഞില്ല ഞാൻ
ഒരു വാക്ക് ചൊല്ലിടട്ടെ ഞാൻ പ്രകൃതി
സ്വതന്ത്രമാം നിൻ വളർച്ചയെ കാണാൻ
എന്നുമെൻ ഹൃദയം തേങ്ങീടുന്നു.
 

ആർദ്ര എം
3 എ എൽ.പി.സ്കൂൾ വെണ്മണി താഴം
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത