ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

2025 - 26 അധ്യയന വർഷം മുതൽ സ്റ്റുഡന്റ് പോലീസ് കാഡെറ്റ്സ് സംഘടന ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചു.  ഹൈ സ്കൂൾ അധ്യാപകരായ വീനസ് പോൾ,  ലക്ഷ്മി കൃഷ്ണൻ എന്നിവർ തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ വച്ചു നടന്ന 10 ദിവസത്തെ കമ്മ്യൂണിറ്റി പോലീസ് ഓഫീസേർസ് ട്രൈനിങ്ങിൽ പങ്കെടുത്ത് ഹോണററി സബ് ഇൻസ്‌പെക്ടർ ആയി സ്കൂളിലെ SPC ചാർജ് എടുത്തു

.

സ്റ്റുഡൻസ് പോലീസ് ക്യാഡറ്റ്

2025 -26 കാലയളവിൽ  ജൂലൈ ഒന്നിന് എൽ സി എച്ച് എസ് സ്കൂളിൽ സ്റ്റുഡൻസ് പോലീസ് ക്യാഡറ്റിന് തുടക്കം കുറിച്ചു.  സ്കൂളിലെ പ്രധാന അധ്യാപിക സിസ്റ്റർ സുദീപ അധ്യക്ഷപദവി അലങ്കരിച്ച ഈ ചടങ്ങിന് സ്വാഗതം ആശംസിച്ചത് സ്കൂളിലെ കായിക അധ്യാപികയും സിപിഒ യും ആയ വീനസ് ടീച്ചർ ആയിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചത്  അഡിഷണൽ സൂപ്രണ്ട് ഓഫ് പോലീസ്  ശ്രീ സിനോജ് ടി.എസ് ആയിരുന്നു. ചടങ്ങിലെ  മറ്റു പ്രധാന വ്യക്തിത്വങ്ങൾ സർക്കിൾ ഇൻസ്പെക്ടർ മിസ്റ്റർ ഷാജൻ എം എസ്, എഡിഎൻഒ മിസ്റ്റർ ബിജു ഒ എച്ച്, എഎസ്ഐ മിസ്റ്റർ ബിജു എം സി എന്നിവരായിരുന്നു. ആശംസകൾക്ക് ശേഷം സ്കൂളിലെ സംഗീതാ അധ്യാപികയും സിപിഒ യുമായ ലക്ഷ്മി ടീച്ചറുടെ നന്ദി പ്രസംഗത്തോടുകൂടി ചടങ്ങ് അവസാനിച്ചു.