ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിന് അനുയോജ്യമായ ഹൈടെക് ക്ലാസ് റൂം

യുപി ഹൈടെക്ക് വിവരങ്ങൾ

  1. എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള യുപി കമ്പ്യൂട്ടർ ലാബ്.
  2. യുപി വിഭാഗം കുട്ടികൾക്കായി 10 വീതം ലാപ്ടോപ്പും , ഡെസ്ക്ടോപ്പും സജ്ജീകരിച്ചിരിക്കുന്നു.
  3. കൈറ്റ് ന്റെ ട്രെയിനിംഗ് ലഭിച്ച അധ്യാപകരാണ് ഓരോ ക്ലാസ്സിലും ഐടി കൈക്കാര്യം ചെയ്യുന്നത്.
  4. 2025-26 അധ്യയന വർഷത്തെ ആറാം ക്ലാസ്സിലെ പരിഷ്കരിച്ച ICTപാഠ പുസ്കതകത്തിന്റെ പരിശീലനം 2025 നവംബർ 17,18 എന്നീ തിയതികളിലായി RRC ഇടപ്പള്ളിയിൽ വച്ച് നടത്തുകയും അതിൽ നിന്നും ശ്രീമതി നിഷ ഡേവിഡ്, സി.സിബിൾ മേരി എസ് ജെ എന്നിവർ പരിശീലനം നേടുകയും ചെയ്തു.
  5. സിലബസ് അനുസരിച്ച് ഓരോ അധ്യാപകരും കുട്ടികൾക്ക് ഐടി പ്രാക്ടീക്കൽ നൽകി പോരുന്നു
  6. 2025 ഒക്ടോബറിൽ നടന്ന ഐടി മേളയിൽ യുപി വിഭാഗത്തിൽ നിന്നും രണ്ടു കുട്ടികൾ മത്സരിച്ചു. മലയാളം ടൈപ്പിംഗിൽ Std VC യിലെ ദേവാർജുൻ, ഡിജിറ്റൽ പെയിന്റിംഗിൽ STD VB യിൽ നിന്നും അദ്വൈത് കൃഷ്ണയും പങ്കെടുത്തു. രണ്ടു കുട്ടികളും C grade കരസ്ഥമാക്കി.
  7. എല്ലാ അധ്യാപകരും സ്മാർട്ട് റൂമും, ഹൈടെക്ക് ക്ലാസ്സ് മുറികളും അവരവരുടെ വിഷയം രസകരമായും കുട്ടികളിൽ താത്പര്യം ജനിപ്പിക്കുമാറ് ശ്രദ്ധയോടെ ഉപയോഗിച്ചു പോരുന്നു.കുടാതെ ഓരോ ക്ലാസ്സിലും ഐടി ലീഡർമാർ കൃത്യമായി ഐടി ലോഗ് ബുക്കിൽ അധ്യാപകർ ഉപയോഗിച്ച ഐടി വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു പോരുന്നു.
  8. ജൂലൈ മാസം 7 തിയതി സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ടീച്ചിങ് മാനുവൽ അപ്‍ലോഡ് ചെയ്യുന്നതിന്റെ പരിശീലനം ഇടപ്പള്ളി ഗവ. ഹൈ സ്കൂളിൽ വച്ച് നടത്തി. up SITC മാരായ ഗ്ലെനി പ്രകാശ്യ, സി. സിബിൾ മേരി എസ് ജെ എന്നിവർ പരിശീലനം നേടുകയും മറ്റു അധ്യാപകരെ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു.

ചിത്രശല