എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
കൊറോണ എന്ന വൈറസ് രോഗത്താൽ ലോകജനത ഭീതിയിലായിരിക്കുന്നു. ഈ രോഗം ആദ്യം വന്നത് ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലെ മാർക്കറ്റിലാണ്. ഈ രോഗത്താൽ ആയിരക്കണക്കിന് ജനങ്ങൾ മരണത്തിനു കീഴടങ്ങി. ഈ രോഗം പടർന്ന് ഇറ്റലിയിലും ഫ്രാൻസിലും വ്യാപിച്ചു. അവിടെയും ആയിരക്കണക്കിന് ജനങ്ങൾ മരണമടഞ്ഞു. ഏറ്റവും കൂടുതൽ മരണസംഖ്യ അമേരിക്കയിലാണ്. ഇപ്പോൾ നമ്മുടെ രാജ്യത്തും പടർന്നുപ്പിടിച്ചുക്കൊണ്ടിരിക്കുന്നു. കുറച്ച് ജനങ്ങൾ മരിച്ചു. ചിലർ ഭവനത്തിൽ നിരീക്ഷണത്തിലാണ്. ഈ രോഗം മുഖാന്തരം നമ്മുടെ പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ജനങ്ങൾ വളരെ ബുദ്ധിമുട്ടിലാണ്. ജനങ്ങൾക്ക് പുറത്തിറങ്ങി ജോലികൾ ചെയ്യാൻ സാധിക്കുന്നില്ല. കൈയിൽ കാശില്ലാതെ സാധനങ്ങൾ വാങ്ങിക്കാൻ പറ്റുന്നില്ല.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. ഇടയ്ക്കിടയ്ക്ക് കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.രോഗം നമ്മുടെ രാജ്യത്തു നിന്ന് മാറി പോകാൻ ദൈവത്തോട് പ്രാർത്ഥിക്കണം.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം