Schoolwiki സംരംഭത്തിൽ നിന്ന്
എക്കോ ക്ളബ്ബ് പ്രവർത്തനങ്ങൾ 2019-20
ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 2-ാം തീയതി കൺവീനർ പുഷ്പറാണി ടീച്ചറിൻറെ നേതൃത്വത്തിൽ ആരംഭിച്ചു. -----
ഔഷധച്ചെടികളുടെ തോട്ടം----ജന്മദിന ഉദ്യാനം ---ഔഷധച്ചെടികളുടെ തോട്ടവും ജന്മദിന ഉദ്യാനവും സജ്ജീകരിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. 'ജന്മദിനത്തിനൊരു ഔഷധസസ്യം ' എന്ന പദ്ധതിയിലൂടെ കുട്ടികളെ ഇതിലേക്കാകർഷിച്ചു.
നാളെക്കുറിച്ചുള്ള കരുതൽ കുട്ടികളിലുണ്ടാക്കാൻ സാധിച്ചു. പ്ളാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കാനും വിദ്യാലയ പരിസരം ഹരിതാഭമാക്കാനും ശ്രമം തുടങ്ങി.
ചീര കൃഷി നടത്തി വിളവെടുപ്പ് എടുത്തു. അത് ഉച്ചഭക്ഷണത്തിൽ ഒരു ദിവസം ഉൾപ്പടുത്താൻ സാധിച്ചതിൽ അഭിമാനിക്കുന്നു .മത്തൻ വിളവെടുപ്പ് നടത്തുന്നു. .
ജൈവ വൈവിധ്യ പാർക്ക്
ഒരു ജൈവ വൈവിധ്യ പാർക്ക് തയ്യാറാക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. വിവിധതരത്തിലുള്ള , ചെടികൾ നട്ടുപിടിപ്പിച്ചു. ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം ബഹു. കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ സ്ക്കൂൾ annual sports day യുടെ അന്ന് നിർവഹിക്കുകയുണ്ടായി