Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം-നമ്മെ മാറ്റിയോ
മറക്കില്ലൊരിക്കലും ഞാൻ ഈ കൊറോണ കാലം.
ഒരു ക്ലോക്ക് പോലെ കറങ്ങിത്തിരിഞ്ഞ ലോകത്തിൻറെ.
സമയ സൂചികൾ നിശ്ചലമാക്കിയ കൊറോണ.
കട്ടെടുത്ത അതും വെട്ടി പിടിച്ചതും വിയർപ്പൊഴുക്കി നേടിയതും.
എല്ലാം വ്യർത്ഥമാണെന്ന് അറിയിച്ച കൊറോണ.
നെഞ്ചുവിരിച്ചു ഞെളിഞ്ഞു നടന്നവർ.
കൊഞ്ചു പോലെ ചുരുണ്ടു കരിഞ്ഞുപോയി.
അംഗലാവണ്യ മോടെ വിടർന്നു നിന്നവർ.
അയ്യോ കൊഴിഞ്ഞു പോയി പൂവുപോലെ.
അമ്പല പൂജകൾ ഇല്ലാതെ പള്ളി കുർബാനകൾ ഇല്ലാതെ.
മോസ്കിലെ നിസ്കാരം ഇല്ലാതെ വീട്ടിൽ ഇരുന്നു.
ദൈവത്തെ വിളിക്കാം എന്നും പഠിപ്പിച്ചു കൊറോണ.
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ.
കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ.
പാറിപ്പറന്ന മനുഷ്യനെ വീട്ടിലിരുത്തി കൊറോണ.
ബന്ധങ്ങളുടെയും ഒന്ന് ചിരിപ്പിക്കുകയും.
സൗന്ദര്യ ഭാവം കാട്ടിക്കൊടുത്തു.
ജാതി മതത്തിൽ പടക്കോപ്പുകൾ നൽകിയിട്ട്.
പാവം ജനങ്ങളെ പോരാടി പിടിച്ചിട്ട്.
ചോര കുടിക്കും ചെകുത്താന്മാർ അവർ.
രാഷ്ട്രീയ ഹിജഡകളുടെ യും.
മതപുരോഹിതന്മാരുടെ യും കപടമുഖം വലിച്ചു കീറിയ കൊറോണ.
തട്ടുകടയും വേണ്ട പുട്ടുകട യും വേണ്ട.
മത്സ്യവും വേണ്ട മാംസവും വേണ്ട.
ബേക്കറി പലഹാരങ്ങൾ ഒന്നും വേണ്ട.......
ചക്കയും ചീരയും ചമ്മന്തിയും മതി.
മർത്ത്യനു വിശപ്പടക്കാൻ എന്ന് പഠിപ്പിച്ച കൊറോണ.
ആക്സിഡൻറുകൾ തീരെ കുറഞ്ഞു.
ആശുപത്രികൾ കാലിയായി.
ഷോപ്പിംഗും ഇല്ല ഔട്ടിംഗ് മില്ല.
പൊങ്ങച്ച ജീവിത രീതികൾ മാറി.
പിന്നിട്ട വഴികളിലൂടെ തിരിഞ്ഞു.
നടക്കുകയാണോ മനുഷ്യർ?
മണ്ണിലേക്ക് മടങ്ങുകയാണ് മനുഷ്യർ.
പേന മാത്രം പിടിച്ച കരങ്ങൾ ഇപ്പോൾ.
തൂമ്പ പിടിച്ചു നടക്കുന്നു.
വർണ്ണാഭമായ പട്ടുടുത്ത പ്രകൃതി വീണ്ടും സുന്ദരിയാക്കുന്നു.
മനുഷ്യർ മനുഷ്യനായി മാറുന്നോ......!
എന്നോ മറന്നുവെച്ച നാട്ടിൻപുറത്തെ നിൻറെ.
നന്മയും നേരും നുണയും സമൃദ്ധിയും.
എല്ലാം വീണ്ടെടുക്കുന്ന മനുഷ്യർ.
ഈ കൊറോണാ കാലവും കടന്നു പോവും.
മനുഷ്യൻ പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരും.
അപ്പോൾ കൊറോണ ചവിട്ടിമെതിച്ച.
ജാതി മത വർഗീയ കോലങ്ങൾ.
മനുഷ്യൻറെ അഹന്തയും വഴിവിട്ട ജീവിതവും.
വീണ്ടും മുളകിട്ട പൊന്തിവരും....
അനുവദിക്കരുത്.... നാം അനുവദിക്കരുത്.
നാം നെറികെട്ട രീതികൾ അനുവദിക്കരുത് നാം.
ഇനിയും പുലരട്ടെ ഈ സൗഹൃദം....
ഇനിയും പുലരട്ടെ ഈ നന്മകൾ.
Pavithra sijin ...7.B
സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത
|