എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്


ജൂൺ 2 സ്കൂൾ പ്രവേശനോത്സവം 2025-26

സ്കൂൾ പ്രവർത്തന റിപ്പോർട്ട്

മുന്നൊരുക്കങ്ങൾ

PTA meeting

സ്കൂ‌ളും പരിസരവും വൃത്തിയാക്കി

കിണറും Water tank ഉം വൃത്തിയാക്കി

chlorinate ചെയ്തു

കുടിവെള്ളം Test ചെയ്തു

അടുക്കള വൃത്തിയാക്കി

പാത്രങ്ങൾ കഴുകി വൃത്തിയാക്കി

ക്ലാസ്സുകൾ വൃത്തിയാക്കി

ബഞ്ചുകളും deskകളും അണുവിമുക്തമാക്കി

ശുചിമുറികൾ വൃത്തിയാക്കി

School ന്റെ ഫിറ്റ്നസ് ലഭ്യമാക്കി

SRG meeting

Time Table

പ്രവേശനോത്സവം

സ്കൂ‌ളും പരിസരവും കുരുത്തോല കൊണ്ടലങ്കരിച്ചു

Banner

കുട്ടികൾക്ക് മധുരം നൽകി

പഞ്ചായത്തങ്ങളുടെ സാനിധ്യത്തിൽ ഉദ്ഘാടനം

പ്രവേശനോത്സവ ഗാനം അന്തരീക്ഷത്തിൽ മുഖരിതമായി

ഉച്ചഭക്ഷണം നൽകി....

കട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ 03/08 2025 മുതൽ 13/06/2025 വരെ -സ്കൂ‌ളിൽ നടത്തിയ പ്രവർത്തനങ്ങൾ

03/6/2025

മയക്കുമരുന്ന് ലഹരി  ഉപയോഗത്തിനെതിരെയുള്ള ക്ലാസ് നടന്നു .കരുനാഗപ്പള്ളി Excise ഓഫീസർ ശിഹാബ് സാർ ക്ലാസുകൾ എടുത്തു. മയക്കുമരുന്ന് ലഹരി പാനീയങ്ങൾ ഉപയോഗിക്കില്ല എന്ന നിലപാട് കുട്ടികൾക്കു ഉണ്ടാകുന്നതിന് ക്ലാസ്സ് സാധിച്ചു. ലഹരി ഉപയോഗത്തിന്റെ ദോഷങ്ങൾ കുട്ടികൾക്കു

വളരെ ലളിതമായ രീതിയിൽ മനസ്സിലാക്കാൻ സാധിച്ചു

04/06/2025

ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള അവബോധനം.

റിട്ടയേഡ് ജോയിന്റ് RTO  ശ്രീ ഭദ്രൻ സാർ ക്ലാസുകൾ കൈകാര്യം ചെയ്തു.

വിവിധ ഗതാഗത സംവിധാനങ്ങളെക്കുറിച്ചും അവർ ഉപയോഗിക്കുമ്പോൾ അനുവർത്തിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ കുട്ടികൾക്കുഉണ്ടാകുന്നതിന് ക്ലാസ്സ് സാധിച്ചു. നടന്നു വരുമ്പോഴും റോഡ് മുറിച്ച് കടക്കുമ്പോഴും സ്കൂളിൽ വാഹനങ്ങളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തി.

05/06/2025

വ്യക്തി ശുചിത്വം പരിസര ശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം

ക്ലാസുകൾ കൈകാര്യം ചെയ്തത് ശ്രീമതി പ്രവീണ ഹെഡ്‌മിസ്ട്രെസ് nnm ups

കുട്ടികളിൽ ഉണ്ടാകേണ്ട വ്യക്തി ശുചിത്വത്തെക്കുറിച്ച് വളരെ ഭംഗിയായി രീതിയിൽ ക്ലാസുകൾ എടുത്തു.

വീടും പരിസരവും വൃത്തിയാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അതുപോലെതന്നെ സ്കൂളിലും സ്കൂളിന്റെ പരിസരവും ക്ലാസ് റൂമും വൃത്തിയാക്കുന്നതിനെ കുറിച്ചും സ്കൂൾ സൗന്ദര്യവൽക്കരണത്തെക്കുറിച്ചും വളരെ വിശദമായ രീതിയിൽ വിശദീകരണം നൽകി. വിദ്യാലയത്തെ ഹരിതാഭ മാക്കി മാറ്റുന്നതിന് സസ്യങ്ങളും മറ്റു ചെടികളും വെച്ചുപിടിപ്പിക്കുന്ന പ്രാധാന്യം വിശദീകരിച്ചു...

9/06/2025

പൊതു ആരോഗ്യം

ക്ലാസുകൾ കൈകാര്യം ചെയ്തത് ശ്രീ S. നസീം വാർഡ് മെമ്പർ

സമീകൃത ആഹാരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞു. കൂടാതെ ആഹാരം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ആഹാരത്തിൽ ഉപ്പ് പഞ്ചസാര എണ്ണ മൈദ അധികമാകാൻ പാടില്ല ആഹാര വസ്തുക്കളിൽ വിവിധ നിറങ്ങൾ പാടില്ല ആഹാരം വൃത്തിയായി അടച്ചു മൂടിയ സൂക്ഷിക്കണം ധാരാളം വെള്ളം കുടിക്കണം ആഹാരം കഴിക്കുന്നതിന് മുമ്പ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം ആഹാരം എപ്പോൾ കഴിച്ചാലും പ്രധാന സമയങ്ങൾ വായ വൃത്തിയാക്കണം ഫാസ്റ്റ് ഫുഡ് നല്ലതാണ് പക്ഷേ നിത്യമാക്കരുത് എന്നും ഉത്ബോധിപ്പിച്ചു .നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു.

10/06/2025

ഡിജിറ്റൽ അച്ചടക്കം

ക്ലാസുകൾ കൈകാര്യം ചെയ്തത് ശ്രീ ss നായർ

കുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചു ബോധ വത്കരണം നടത്തി. മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ അനുമതിയോടും അല്ലാതെ ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികൾ ഉപയോഗിക്കാറുണ്ട് ഇതേ കുട്ടിയുടെ ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഓരോ ദിവസവും നിശ്ചിത സമയം ഒഴിവാക്കി മാത്രം കുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കണം എന്ന് പറഞ്ഞു കൂടാതെ മാതാപിതാക്കളുടെ പ്രത്യേകമായ ശ്രദ്ധേയം ഈ വിഷയത്തിൽ ആവശ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അല്ലെങ്കിൽ പലവിധ ചതിക്കുഴികളിൽ കുട്ടികൾ പെട്ടു പോകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു

11/05/2025

പൊതു മുതൽ സംരക്ഷണം

ക്ലാസുകൾ കൈകാര്യം ചെയ്തത്

രാധമ്മ Ret. അദ്ധ്യാപിക

പൊതുമുതൽ സംരക്ഷണവും അതിന്റെ ആവശ്യകതയും കുറിച്ചു അനിവാര്യതയും എന്താണെന്ന് മനസ്സിലാക്കി.. സ്വന്തം സാധനങ്ങൾ പോലെ തന്നെ പൊതുമുതലുകളും നമ്മൾ കരുതലോടുകൂടി സൂക്ഷിക്കണം എന്ന് പറഞ്ഞു. പൊതുമുതൽ നശിപ്പിക്കുന്ന ഒരു ദോഷങ്ങളെ കുറിച്ചും  സ്കൂളിൽ ബഞ്ച് ഡസ്ക് മുതലായവ കെടുപാട് വരുത്തുന്ന ത്. വലിയ തെറ്റാണെന്നും നമ്മൾ ഒരിക്കലും ഇത്തരം തെറ്റായ മാർഗ്ഗത്തിൽ കൂടി സഞ്ചരിക്കരുതെന്നും ഉപബോധിപ്പിച്ചു

12/05/2025

പരസ്പര സഹകരണത്തിന്റെ പ്രാധാന്യം

ക്ലാസുകൾ കൈകാര്യം ചെയ്തത് മനോജ് കുമാർ മലയാളം അധ്യാപകൻ

പരസ്പര സഹകരണം വ്യക്തിജീവിതത്തിനും സാമൂഹ്യ ജീവിതത്തിനും അനിവാര്യമാണെന്നും ഗുണനിലവാരമുള്ള ജീവിതം എല്ലാവർക്കും ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു പലവിധ വികാരങ്ങളുടെ കുത്തൊഴുക്ക് അനുഭവപ്പെടുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും അതിനെ നിയന്ത്രിക്കാനുള്ള ശേഷി മുതിർന്ന മുതിർന്നതനുസരിച്ച് കൈവരിക്കാൻ ആകുമെന്നും വികാരങ്ങൾക്ക് അടിമപ്പെട്ടു പോകാതെ സന്ദർഭം പെരുമാറാനുള്ള പരിശീലനം നമുക്ക് ഓരോരുത്തരും നേടിയെടുക്കണം എന്നും പറഞ്ഞു.


ജൂൺ 5 ലോക പരിസ്ഥിതി ദിനം

Special assembly

പ്രതിജ്ഞ

വൃക്ഷ തൈകൾ നട്ടു

അടുക്കളത്തോട്ടം നിർമ്മിച്ചു

പ്രകൃതി സംരക്ഷണമായി ബന്ധപ്പെട്ട poster, placard തയ്യാറാക്കി

പരിസ്ഥിതിദിന ക്വിസ്

June 14-20

Eco club പ്രവർത്തനങ്ങൾ

ഇലക്ട്രോണിക് മാലിന്യങ്ങൾ നിർമ്മാർജനം

ശുചീകരണ പ്രവർത്തനങ്ങൾ

കമ്പോസ്റ്റ് കുഴി നിർമ്മാണം

ഊർജ്ജ സംരക്ഷണം - class, Poster നിമ്മാണം

ഊർജ്ജ സംഘരൂപീകരണം

ജലസംരക്ഷണം - class

Rain water harvesting -class

Reduce the usage of plastic -ബോധവത്കരണ class

പ്ലാസ്റ്റികിന് പകരം ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹാർദ്ദപരമായ വസ്തുക്കൾ പരിചയപ്പെടുത്തുന്നു

Poster നിർമ്മാണം.


June 19 വായനാദിനം

കൈരളി വിലാസം ഗ്രന്ഥശാലയുമായി സഹകരിച്ച്

പുസ്‌തക വിതരണം

PN പണിക്കർ അനുസ്‌മരണം

വിദ്യാരംഗം ഉത്ഘാടനം

വായന ദിന ക്വിസ് നടത്തി


June 26 ലഹരി വിരുദ്ധ ദിനം

Special assembly

ലഹരി വിരുദ്ധ പ്രതിജ്ഞ

placard, Poster

ലഹരി വിരുദ്ധറാലി

ബോധവത്കരണ class.