എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/കൊറോണയെന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന ഭീകരൻ

പോരാടാൻ നേരമായി കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമുക്ക് ഇന്നീ
ദുരന്തത്തിൽ നിന്ന് മുക്തി നേടാൻ
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം വിനോദ യാത്രകൾ
അല്പകാലം അകന്നിരുന്നാൽ
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹസിക്കല്ലേ അശ്രദ്ധയോടെ
കേൾക്കാതെ പോകല്ലേ നമ്മളാരും
ആരോഗ്യ രക്ഷയ്ക്ക് നൽകും നിർദേശങ്ങൾ
പാലിച്ചിടാം മടിയൊട്ടും കൂടാതെ
ഇല്ലേൽ തകർക്കുവതൊരു ജീവനല്ലേ
ശുഭ വാർത്ത കേൾക്കുവാൻ ഒരു മനമോടെ
ജാഗ്രതയിൽ ശുചിത്വത്താൽ
മുന്നേറിടാം ഭയക്കാതെ
ഈ ലോക നന്മയ്ക്കായി പൊരുതി ജയിച്ചിടാം
 

രഹ്‌നന്ദ് എം ആർ
6 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത