എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം/ചരിത്രം
പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിൽപെട്ട പ്രമാടം പഞ്ചായത്തിലെ 14 -ാം വാർഡിൽ ആണ് വളളിക്കോട് കോട്ടയം എൻ എൻ എസ് എസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. വളളിക്കോട് വകയാർ റോഡിൻറെ ഏകദേശം മദ്ധ്യഭാഗത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1935 ൽ മലയാളം സ്കൂൾ ആയി തുടങ്ങി 1940 ൽ ഇംഗ്ലീഷ് വിദ്യാഭ്യാസവും തുടങ്ങി.ആദ്യകാല വിദ്യാർത്ഥികൾ 48പേരാണ്. ആദ്യകാല അദ്ധ്യാപകർ 3 പേരാണ്. ശ്രീ സി കെ നാരായണൻ നായർ, ശ്രീ പപ്പൻ , ശ്രീ കെ ശിവരാമൻ നായർ. 1947 ൽ എസ് എസ് എൽ സി യുടെ ആദ്യ ബാച്ച് പരീക്ഷ എഴുതി.
സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥ നിലനിന്നിരുന്ന 1935ലാണ് ഈ വിദ്യാലയം മലയാളം സ്കൂളായി തുടങ്ങിയത്.ശ്രീ മന്നത്ത് പത്മനാഭൻ അവർകൾ നേതൃത്വമെടുത്തു സ്ഥാപിച്ച നായർ സർവ്നീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാട്ടിൽ നിന്നും ഒരു കമ്മറ്റി രൂപീകരിച്ചു. കൊണ്ടൂർ നാണുക്കുറുപ്പ്, തെക്കേമേലേമുറിയിൽ കേശവൻ നായർ, കുളങ്ങരയ്ക്കൽ കൊച്ചുകുഞ്ഞു നായർ, മറ്റത്തു രാമകൃഷ്ണൻ നായർ,തെക്കേതിൽ കേശവൻ,പള്ളിക്കിഴക്കേതിൽ ദാവീദ്,കല്ലേലിക്കുഴി ഗീവർഗീസ്, അട്ടത്തറ മാധവൻ,പടിഞ്ഞാറ്റിൻകര കൃഷ്ണൻ എന്നീ ഒൻപതുപേരടങ്ങുന്ന കമ്മറ്റിയാണ് സ്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.