എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ഓൺലൈൻ ക്ലാസ്സ് റിപ്പോർട്ട്3
21/1/2022
മൂന്നാം ക്ലാസിന് ഇന്ന് ഗണിതം ആയിരുന്നു ഓൺലൈൻ ക്ലാസ്. ഒരുപോലുള്ളവർ ചേരുമ്പോൾ എന്ന പാഠഭാഗം ആണ് കൈകാര്യം ചെയ്തത്. ചതുഷ്ക്രിയകളിലെ ഗുണനം ആണ് പ്രധാനമായും ഇതിൽ. കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി വളരെ ആകർഷകമായി ട്ടാണ് ക്ലാസ് ആരംഭിച്ചത്. കോഴിയമ്മക്ക് കൂട്ടി ലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്ന പ്രവർത്തനമാണ് ആദ്യം ചർച്ച ചെയ്ത്. തന്നിരിക്കുന്ന സംഖ്യകൾ ക്രിയ ചെയ്താൽ കിട്ടുന്ന സംഖ്യകൾ പരസ്പരം യോജിപ്പിച്ച വഴിയിലൂടെ പോയാൽ കോഴിയമ്മക്ക് കൂട്ടിൽ എത്താം. ഈ പ്രവർത്തനം വളരെ ആകർഷകവും കുട്ടികളുടെ നിലവാരത്തിനു യോജിച്ചതും ആയിരുന്നു. വിലവിവരപ്പട്ടിക നോക്കി വാങ്ങിയ സാധനങ്ങളുടെ വില കണ്ടുപിടിക്കാൻ ആയിരുന്നു പിന്നീട്. പേജ് നമ്പർ 72 ലെ ഫുട്ബോൾ മത്സരം,73 ലെ ഒരു പാക്കറ്റിൽ എന്നീ പ്രവർത്തനങ്ങളാണ് തുടർ പ്രവർത്തനങ്ങളായി നൽകിയത്.
22/1/2022
മൂന്നാം ക്ലാസിന് ഇന്ന് മലയാളം ആയിരുന്നു ഓൺലൈൻ ക്ലാസ്.സ്നേഹം എന്ന പാഠഭാഗത്തിലെ പ്രവർത്തനങ്ങളാണ് ഇന്ന് എടുത്തത്.സമാന ആശയം വരുന്ന വരികൾ പാഠഭാഗത്തുനിന്ന് കണ്ടെത്തുന്ന പ്രവർത്തനമാണ് ടീച്ചർ ആദ്യം വിശദീകരിച്ചത്.കവിയെ കുറിച്ചുള്ള വിവരണം നടത്തി അതിനു ശേഷം "പുല്ലു മെടഞ്ഞാൽ പായുണ്ടാകും"എന്ന കവിതാലാപനവും ഉണ്ടായിരുന്നു. എല്ലാ കുട്ടികളെയും പരിഗണിച്ചുകൊണ്ടുള്ള വളരെനല്ല ക്ലാസ്സ് ആയിരുന്നു സുലേഖ ടീച്ചറുടെത്.
24/1/2022
കഴിഞ്ഞ ക്ലാസ്സിൽ നൽകിയ തുടർപ്രവർത്തനം വിശദമാക്കിയ ശേഷമാണ് ഇന്നത്തെ ക്ലാസിലേക്ക് കടന്നത്. കാർട്ടൂണിലൂടെ ആണ് പ്രശ്നം അവതരിപ്പിച്ചത്. പ്രശ്നപരിഹരണം നടത്തിയത് മൂർത്തമായ വസ്തുക്കൾ ഉപയോഗിച്ചാണ്. താരതമ്യേന പ്രയാസപ്പെടുന്ന പ്രായോഗിക പ്രശ്നങ്ങൾ ഈ രീതിയിൽ കൈകാര്യം ചെയ്യുമ്പോൾ കുട്ടി കൂടുതൽ താല്പര്യം കാണിക്കുകയും പ്രശ്നപരിഹാരം എളുപ്പമാക്കുകയും ചെയ്യുന്നു.വളരെ നല്ല ക്ലാസ്സ് ആയിരുന്നു അനൂപ് മാഷ് എടുത്ത ഇന്നത്തെ ഗണിതം ക്ലാസ്. പാഠപുസ്തകം പേജ് നമ്പർ 73 ലെ 2 പ്രവർത്തനങ്ങളാണ് തുടർ പ്രവർത്തനമായി നൽകിയത്.
25/1/2022
ഇന്ന് മൂന്നാം ക്ലാസ്സിന്റെ ഓൺലൈൻ ക്ലാസ്സ് ഇംഗ്ലീഷ് ആയിരുന്നു. മാജിക് റിങ് എന്ന യൂണിറ്റിലെ ഇന്റു ദി ഫോറെസ്റ്റ്, ദി മാജിക് റിങ് എന്നീ രണ്ടു പാസ്സേജുകളുടെ വായനയും, ദി മാജിക് വാൻഡ് എന്ന കവിതയുടെ ആലാപനവുമായിരുന്നു ക്ലാസ്സിൽ നടന്നത്. തുടർന്ന് മൂന്ന് പ്രവർത്തനങ്ങൾ നൽകിയിരുന്നു. അതിൽ ഒന്നാമത്തെത് ദി മാജിക് വാൻഡ് എന്ന പോയെമിൽ ഉള്ള റൈമിങ് വേർഡ്‌സ് കണ്ടെത്തുക എന്നതായിരുന്നു. രണ്ടാമത്തേത് രണ്ടു പാസ്സേജുകൾ വായിച്ച ശേഷം തന്നിരിക്കുന്നത്തിൽ വിട്ടുപോയ വാക്കുകൾ കണ്ടെത്തുക എന്നതായിരുന്നു. മൂന്നാമത്തേത് ദി മാജിക് വാൻഡ് എന്ന കവിതയിൽ മാജിക് വാൻഡ്, മാജിക് ഫ്ലൂട്ട് എന്നിവ എന്തൊക്ക ആണ് കുട്ടിക്ക് നൽകുന്നവ എന്ന് ഡിസ്ക്രൈബ് ചെയ്യാൻ ഉള്ള പ്രവർത്തനം ആയിരുന്നു.ഇവ തുടർപ്രവർത്തനമായി നൽകി.
27/1/2022
കഴിഞ്ഞ ക്ലാസ്സിൽ കൊടുത്ത തുടർ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിലൂടെയാണ് ഇന്നത്തെ ഗണിതം ക്ലാസ് ആരംഭിച്ചത്. പാഠപുസ്തകത്തിലെ കാറ്റടിക്കുന്ന യുപി സ്കൂളിലെ ഓരോ ക്ലാസിലെയും കുട്ടികളുടെ എണ്ണം സംബന്ധിച്ച പ്രവർത്തനമാണ് ഇന്ന് കൈകാര്യം ചെയ്തത്.ഇത് സങ്കലനവും വ്യവകലനവും കൂടിച്ചേർന്ന ഒരു പ്രവർത്തനമാണ്. ഓരോ ചെറിയ കാര്യം പോലും മാഷ് വളരെ വിശദമായ രീതിയിൽ വിവരിച്ചു. എല്ലാം നിലവാരക്കാരെയും പരിഗണിക്കുന്ന വളരെ നല്ല ക്ലാസ് ആയിരുന്നു.
28/1/2022
അശ്വതി ടീച്ചറായിരുന്നു ഇന്നത്തെ പരിസര പഠനം ക്ലാസ് നയിച്ചത് . ഒരു പാത്രത്തിൽ വിഭവവുമായാണ് ടീച്ചർ ക്ലാസിൽ വന്നത്. അതെന്താണെന്ന് കുട്ടികളോട് ചോദിക്കുകയും ചെയ്യുന്നു. ധാരാളം സൂചനകൾ കുട്ടികൾക്ക് നൽകുകയും അവസാനം പായസം ആണെന്ന് എത്തിച്ചേരുകയും ചെയ്തു. ഏതൊക്കെ സമയത്താണ് നമ്മൾ പായസം ഉണ്ടാക്കാറുള്ളത് എന്ന് പറയുന്നു. അതിനുശേഷം സിംഹരാജൻ പിറന്നാളാഘോഷം കാർട്ടൂൺ കഥയിലൂടെ അവതരിപ്പിക്കുന്നു. ഇത് കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുന്നതായിരുന്നു. കഥയിലൂടെ പായസത്തിന് എന്തൊക്കെ സാധനങ്ങളാണ് വേണ്ടത് എന്ന് കുട്ടികൾക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. പിന്നീട് ടീച്ചർ പറഞ്ഞത് തൊഴിലുകളെ കുറിച്ചായിരുന്നു സമൂഹത്തിൽ പ്രധാനമായും നിലനിൽക്കുന്ന തൊഴിലുകൾ കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ടീച്ചർ വിശദീകരിച്ചു.
തുടർപ്രവർത്തനങ്ങൾ
1) നിങ്ങളുടെ പ്രദേശത്തെ തൊഴിലുകൾ കണ്ടെത്തി എഴുതുക?
2) നമ്മുടെ പ്രദേശത്തെ തൊഴിലുകളും തൊഴിൽ എടുക്കുന്നവരും പട്ടിക പൂർത്തിയാക്കുക?
3) തൊഴിലുകളും സ്ഥാപനങ്ങളും പട്ടിക പൂർത്തിയാക്കുക?
4) ഒരു ലഘു സർവ്വേ നടത്തി നിങ്ങളുടെ പ്രദേശത്ത് കൂടുതൽ പേർ ഏർപ്പെട്ടിരിക്കുന്ന തൊഴിൽ ഏതെന്ന് കണ്ടെത്തുക?