എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/കൊവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ് - 19

ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കോവിസ് - 19 അധവാ കോറോണ എന്ന മഹാരോഗം രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. നിരവധി ആളുകൾ ഈ രോഗം ബാധിച്ച് ചികിത്സയിലും ധാരാളം മനുഷ്യർ മരിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയിൽ മാത്രം 3,000 തിലതിക്കം പേരാണ് ഈ രോഗത്തിന് ഇരയായിട്ടുള്ളത്. ചൈനയിൽ മാത്രമല്ല ലോകമൊട്ടാകെ ഈ മഹാരോഗത്തിന് അടിമ പെട്ടിരിക്കുന്നത്. ഇങ്ങനെ പോയാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ പറയുന്നത്. ഈ സാഹചര്യത്തിൽ ഇതിനെതിരെയുള്ള പ്രതിവിധി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്

പലർക്കും ആശങ്കയുണ്ടാകും എന്താണ് കൊറോണ വയറസ് എന്ന് . മൃഗങ്ങളിൽ കാണപ്പെടുന്ന വയറസയാണ് ഇതിന്റെ തുടക്കം പിന്നെ മനുഷ്യരിലേക്കും ഈ മാരക രോഗം പിടിപെടുതുടങ്ങി. വളരെ വിരളമായാണ് ഈ രോഗം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പിടിപെടുന്നത്. അതുകൊണ്ട് തന്നെ *സൂനോട്ടിക്ക്* എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപിക്കുന്നത്. മനുഷ്യനുൾപടെയുള്ള എല്ലാ ജന്തുവർഗ്ഗങ്ങളിലും കാണപെടുന്ന സസ്തനികളുടെ ശശ്വാസ സംവിധാനങ്ങളെ തകരാറിലാകതക്ക ശക്തിയുള്ള കോവിസ് സാർഡ് മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായി തീരുന്നു.

പനി, ചുമ, ശ്വാസതടസ്സം, ജലദോഷം തുടങ്ങിയവയാണ് കൊറോണയുടെ ആദ്യ ലക്ഷണങ്ങൾ. പിന്നീടത് ന്യുമോണിയ എന്ന രോഗമായി മാറുകയും പിന്നടത് കൊറോണയായി ഉൽഭവിക്കുകയും ചെയ്യുന്നു. രോഗം ബാധിക്കുകയും തിരിച്ചറിയുക്കയും തമ്മിൽ 5 - 6 വരെയാണ് ഇടവേളക്കൾ അതിനെ ഇൻക്യുബേഷൻ പിരീഡ് എന്ന് പറയുന്നു ദിവസങ്ങൾ നീണ്ടു നിൽക്കാവുന്ന പനിയും, കടുത്ത ചുമയും, ജല്ല ദോഷവും, ക്ഷീണവുമുണ്ടെങ്കിൽ കൊറോണയാണെന്നു തന്നെ ഉറപ്പിക്കാം. അതു കൂടാതെ ശ്വാസതടസ്സങ്ങളും കോവിഡിന്റെ ലക്ഷണം തന്നെ. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മറ്റു മനുഷ്യരിലേക്കും പടർന്നു പിടിക്കാവുന്ന കൊറോണയെ അതീവ ജാഗ്രതയോടെ നേരിടണം

ആരോഗ്യ പ്രവർത്തകർ നിദേശിക്കുന്ന കാര്യങ്ങൾ തള്ളികളയാതെ അത് അനുസരിക്കുകയാണ് നാം ഓരോരുത്തരും ചെയ്യേണ്ടത് അതെന്തെന്നാൽ: സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കൈക്കൾ വൃത്തിയാക്കുക പൊതുസ്ഥലങ്ങളിൽ കൂട്ടം ചേരാതിരിക്കുക ഇത് നമ്മുക്ക് വേണ്ടി മാത്രമല്ല ഈ ലോകം നിലനിൽക്കാൻ കൂടി വേണ്ടിയാണ്. അതിനായി പ്രവർത്തിക്കുന്ന എല്ലാ വ്യക്തികൾക്കും നാം നൽകേണ്ടത് അവർ നിർദേശിക്കുന്ന കാര്യങ്ങൾ അനുസരിച്ച് സ്വന്തം ജീവൻ ബലിയർപ്പിച്ച് നമ്മുടെ സമൂഹത്തെ രക്ഷിക്കാം അഹോരാത്രം പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തക്ക് നന്ദിയും, പ്രാർത്ഥനയും അർപിക്കുന്നു.

ചിന്മയി സ്മിനേഷ്
6D നാഷണൽ ഹയർസെക്കന്ററി സ്ക്കൂൾ ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം