എസ് കെ എം ജെ എച്ച്എസ്എസ് കല്പറ്റ/പ്രാദേശിക പത്രം
എസ്.കെ.എം.ജെ.സ്കൂളിൽ ഒാണാഘോഷം നടത്തി
കൽപ്പറ്റ: ഒാഗസ്റ്റ് 31ന് എസ്.കെ.എം.ജെ.സ്കൂളിൽ വിപുലമായ പരിപാടികളോടുകൂടി ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളമത്സരമായിരുന്നു അവയിൽ ഏറ്റവും ശ്രദ്ധേയമായത്. തുടർന്ന് സ്കൂൾ PTA അധ്യാപകരുടേയും നേതൃത്ത്വത്തിൽ കുട്ടികൾക്ക് ഓണസദ്യ നൽകി.ആഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. വടംവലി, കസേരകളി, മിഠായിപെറുക്കൽ, ഓണത്തല്ല്, ബണ്ണ് തീറ്റ, ബലൂൺ പൊട്ടിക്കൽ തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ ഹർഷാരവങ്ങളോടെ പങ്കെടുത്തു. വിജയികൾക്ക് ഹെഡ്മാസ്റ്റർ എം.ബി.വിജയരാജൻ സമ്മാനങ്ങൽ വിതരണം ചെയ്തു