എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/ചിക്കു മാവും കൂട്ടുകാരും
ചിക്കു മാവും കൂട്ടുകാരും
ഒരിടത്തൊരിടത്ത് ഒരു ഗ്രാമത്തിൽ ഒരു മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്നു. അവരുടെ വീടിനു മുമ്പിൽ ഒരു വലിയ മാവുണ്ടായിരുന്നു. അതിൽ നിറയെ മാമ്പഴം ഉണ്ടായിരുന്നു. പക്ഷികളും ചെറിയ പ്രാണികളും മറ്റു ജീവികളെല്ലാം ഈ മാവ് മരത്തെയാണ് ആശ്രയിച്ചത്. ധാരാളം കുട്ടികൾ ആ മാവിൽ ഊഞ്ഞാൽ കെട്ടിയാടാറുണ്ട്. കുട്ടികൾ ആ മാവിലെ മാമ്പഴം കഴിക്കുമായിരുന്നു. കുട്ടികളും മാവും തമ്മിൽ വലിയ കൂട്ടുകാരായിരുന്നു. കുട്ടികൾ ആത്മാവിനെ ചിക്കു എന്ന് പേരിട്ടു അവർ എന്നും കളിക്കാൻ വരും അങ്ങനെയിരിക്കെ ഒരു ദിവസം കുറെ ആളുകൾ വന്നു ഈ മാവിനെ വെട്ടുവാൻ തീരുമാനിച്ചു. കുട്ടികൾക്കും പക്ഷികൾക്കും വളരെ സങ്കടമായി അവർ എല്ലാവരും കരഞ്ഞു പറഞ്ഞു ഇതൊന്നും വകവയ്ക്കാതെ മാവിനെ വെട്ടാൻ ശ്രമിച്ചു അപ്പോൾ കുട്ടികൾ മാവിന് ചുറ്റും വട്ടം കൂടി നിന്നു അങ്ങനെ കുട്ടികളുടെ സങ്കടം കണ്ടു ആളുകൾ മരം വെട്ടാതെ തിരിച്ചുപോയി. അങ്ങനെ അവർ സന്തോഷത്തോടെ കളിച്ചു നടന്നു. അങ്ങനെ മാവിനും സന്തോഷമായി.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ