എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/എന്റെ ഗ്രാമം
മാള
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മാള ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് മാള.
തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 35 കി. മി ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്നും ഏകദേശം 50 കി. മി ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്നും ഏകദേശം 13.5 കി. മി ദൂരത്തിലുമാണ് മാള സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ ജില്ലയിലെ വളരെ വാണിജ്യ പ്രാധാന്യമുള്ള ഒരു ഗ്രാമമാണ് മാള. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ മാള നിയമസഭാമണ്ഡലത്തെ പലപ്പോഴായി പ്രതിനിധീകരിച്ചിട്ടുണ്ട്. പ്രശസ്തനായ മലയാള ചലച്ചിത്ര താരം മാള അരവിന്ദനും, ചലച്ചിത്രഗാന രചയിതാവും ഗസൽ എഴുത്തുകാരനുമായ പ്രദീപ് അഷ്ടമിച്ചിറയും ഇവിടത്തുകാരാണ്.
ചരിത്രം
മാള ജൂത സിനഗോഗ് ഇവിടുത്തെ പ്രധാന ഐതിഹ്യപ്രാധാന്യമുള്ള സ്ഥലമാണ്. മാള പോലീസ് സ്റ്റേഷന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. മാള എന്ന വാക്ക് ഹീബ്രു വാക്കായ മാൽ-ആഗ എന്ന വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണെന്നാണ് ഐതിഹ്യം. അഭയാർത്ഥികളുടെ സങ്കേതം' എന്നാണ് ഈ വാക്കിനർഥം.