എസ് വി എച്ച് എസ് കായംകുളം/HS

Schoolwiki സംരംഭത്തിൽ നിന്ന്

1952ൽ ശ്രീ വിഠോബാ സ്കൂൾ ഒരു ഹൈ സ്കൂളായി ഉയർത്തപ്പെട്ടു . മാനേജ്മെന്റ് തന്നെ ജീവനക്കാർക്കു ശമ്പളം കൊടുത്തു സ്ഥാപനം നിലനിർത്തേണ്ട ആദ്യകാലഘട്ടത്തിൽ കുട്ടികളിൽ നിന്നും ഒരു നിശ്ചിത ഫീസ് വാങ്ങിയായിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനം. സാമ്പത്തികവും സാമുഹ്യവുമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ശ്രീ വിഠോബാ ദേവസ്വത്തിൽ നിന്നും ഫീസ് ആനുകൂല്യവും സ്കോളർഷിപ്പും നൽകിയിരുന്നു . എന്നാൽ സ്കൂൾ വർഷത്തിൽ മാനേജ്മെന്റ് സ്കൂളുകൾ എയ്ഡഡ് സ്കൂളുകളായി സർക്കാർ അംഗീക്കരിച്ചതോടെ മാനേജ്മെന്റിന്റെ അധികബാധ്യതകൾ സ്കൂളിന്റെ പുരോഗമന കാര്യങ്ങൾക്കായി വിനിയോഗിച്ചു തുടങ്ങി. 2002ൽ ഇംഗ്ലീഷ് മീഡിയം , അൺ എയ്ഡഡ് ഹയർ സെക്കൻഡറി വിഭാഗം എന്നിവ അനുവദിച്ചുകിട്ടി . തുടർന്ന് 2004ൽ ഹയർ സെക്കണ്ടറിക്ക് വിവിധ ബാച്ചുകൾ കിട്ടി


2018-19 പത്താം ക്ലാസ് വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം