എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ആർട്‌സ് ക്ലബ്ബ്
| Home | 2025-26 |
മനുഷ്യന്റെ വിവിധങ്ങളായ പ്രവർത്തികളെ സൂചിപ്പിക്കുന്ന ഒന്നാണ് കല. മാനവ വികാരവിചാരങ്ങൾ മറ്റുള്ളവർക്ക് അനുഭവഭേദ്യമാകുന്നതരത്തിൽ ലാവണ്യപരമായി അവന്റെ ശൈലിയിൽ സൃഷ്ടിക്കുമ്പോൾ കല ഉണ്ടാകുന്നു. കലാപരമായി കഴിവുകളില്ലാത്ത ഒരു കുഞ്ഞു പോലുമില്ല.അതുകൊണ്ടുതന്നെ സ്കൂളുകളിൽ ആർട്സ് എന്ന വിഷയത്തിന് വളരെ പ്രാധാന്യമർഹിക്കുന്നു .കുട്ടികളുടെ കലാഭിരുചി വളർത്തുന്നതിൽ സ്കൂളുകൾ മുഖ്യ പങ്കുവഹിക്കുന്നു. ഓൺലൈൻ പഠനം പ്രാബല്യത്തിൽ വന്ന ഈ സാഹചര്യത്തിൽ കലാപരമായി കഴിവുകളുള്ള കുട്ടികൾക്ക് ആർജ്ജവമേക്കാൻ വിദ്യാരംഗം കലാസാഹിത്യവേദി, BRC തുടങ്ങിയ സംഘടനകൾ വിവിധ പരിപാടികൾ നടത്തിവരുന്നു. എല്ലാ കുട്ടികളും ഈ പരിപാടികളിലും സ്കൂൾ കലോത്സവത്തിലും സ്കൂൾ തലത്തിൽ നടത്തിവരുന്ന മറ്റു കലാപരമായ മത്സരങ്ങളിലും സജീവമായി പങ്കെടുക്കുന്നു.

സ്കൂൾ കലോത്സവം 2025
ജൂലൈ 18-ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ കലോത്സവം നടന്നു.രാവിലെ 10 മണിയോടെ മത്സരങ്ങൾ ആരംഭിച്ചു. കലാധ്യാപിക ശ്രീലക്ഷ്മി ടീച്ചറിൻ്റെ നേതൃത്വത്തിൽനടത്തിയ പരിപാടികളിൽ യു.പി വിഭാഗം നാടോടി നൃത്തത്തിൽ അക്ഷര ബിനോയ് ഒന്നാം സ്ഥാനവും അർജവ് ദേവ് അഖിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.എച്ച്.എസ് വിഭാഗം നാടോടി നൃത്തത്തിൽ അന്ന ഷിബു ഒന്നാം സ്ഥാനവും ആൽബിറ്റ പീറ്റർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മലയാളം,ഇംഗ്ലീഷ്, ഹിന്ദി അധ്യാപകരായ അഞ്ജു ടീച്ചർ, ഷെല്ലി ടീച്ചർ, മേരി ടീച്ചർ, മെറ്റിൽഡ ടീച്ചർ, എൽദോ സാർ, ടിനു ടീച്ചർ, അനിത ടീച്ചർ, അബിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ മത്സരങ്ങൾ നടത്തി.
ഹിന്ദി പദ്യം ചൊല്ലൽ യു.പി വിഭാഗം നൂതൻ അന്ന മാത്യു ഒന്നാം സ്ഥാനം കരസ്ഥമാക്കി. കന്നഡ പദ്യം ചൊല്ലലിൽ റേച്ചൽ അശോക് ഒന്നാം സ്ഥാനം നേടി. അറബിക് പദ്യം ചൊല്ലലിൽ ആഗ്നെറ്റ് തെരേസ ജിമ്മി ഒന്നാം സ്ഥാനം നേടി.ഹിന്ദി പ്രസംഗം മത്സരത്തിൽ ശ്രേയ ഒന്നാം സ്ഥാനം നേടി.യു.പി വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം അലക്സാണ്ടർ വർഗീസ് രണ്ടാം സ്ഥാനം ദിയാ മേരി ജിൻസ് എന്നിവർ കരസ്ഥമാക്കി.ലളിതഗാനത്തിൽ ദിയാ മേരി ജിൻസ് ഒന്നാം സ്ഥാനവും അതുൽ ആൽവിൻ രണ്ടാം സ്ഥാനവും നേടി. എച്ച്.എസ് വിഭാഗത്തിൽ എമിയാ മറിയം ജോയ് ഒന്നാം സ്ഥാനം നേടുകയും അഗ്നെറ്റ് തെരേസ ജിമ്മി, എലിസബെത്ത് ജോസഫ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ യു.പി വിഭാഗം ജീവന രാജീവ് ഒന്നാം സ്ഥാനവും കാതെറിൻ ഡാൻ്റു രണ്ടാം സ്ഥാനവും നേടി.ഇംഗ്ലീഷ്പ്രസംഗം മത്സരത്തിൽ ഏദൻ റോയി ഒന്നാം സ്ഥാനവും ക്രിസ്റ്റി ജോഷി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മാപ്പിള പ്പാട്ട് യു.പി വിഭാഗം എയ്ഞ്ചൽ മേരി സിബിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹന്ന മേരി സിബിനും അനീറ്റ പി ഷോജനും രണ്ടാം സ്ഥാനം കരസ്ഥമാക്കി. യു.പി വിഭാഗം കന്നഡ പദ്യം ചൊല്ലലിൽ ഹന്ന മേരി സിബിൻ ഒന്നാം സ്ഥാനവും ജീവന രാജീവ് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം മലയാളം പദ്യം ചൊല്ലലിൽ ജോൺ പോൾ ബിജു ഒന്നാം സ്ഥാനവും ഹെലെന ജോഷി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മലയാളം പ്രസംഗം മത്സരത്തിൽ ഹൈസ്കൂളിൽ ജോൺ പോൾ ബിജു ഒന്നാം സ്ഥാനവും എഡ്വിൻ പൗലോ ബിജു രണ്ടാം സ്ഥാനവും നേടി. മലയാളം പദ്യം ചൊല്ലലിൽ യു. പി വിഭാഗം ജീവന രാജീവ് ഒന്നാം സ്ഥാനവും അന്ന ബോബിൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗം മലയാളം പ്രസംഗം മത്സരത്തിൽ അൽഫോൻസാ അബിൻ ഒന്നാം സ്ഥാനവും ദുർഗ എസ് രണ്ടാം സ്ഥാനവും
കരസ്ഥമാക്കി .ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ എച്ച്.എസ് വിഭാഗം ജോൺ പോൾ ബിജു ഒന്നാം സ്ഥാനവും ആഗി മരിയ റോബിയും ആര്യനന്ദ എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി . എച്ച്.എസ് വിഭാഗം പ്രസംഗം മത്സരത്തിൽ ജോൺ പോൾ ബിജു ഒന്നാം സ്ഥാനവും സാറ മേരി ബൈജു രണ്ടാം സ്ഥാനവും നേടി. എച്ച്.എസ് വിഭാഗം ആൺകുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തിൽ ജോയേൽ ജയ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജോൺ പോൾ ബിജു ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ അർഹനായി.
3 മണിയോടെ മത്സരങ്ങൾ അവസാനിച്ചു.