എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശ്രീമതി അണിയിൽ നാണിക്കുട്ടിയമ്മ പ്രത്യേകം താല്പര്യമെടുത്തു വിദ്യാഭ്യാസരംഗത്തു തല്പരരല്ലാതിരുന്ന സാമാന്യ ജനങ്ങളെ പ്രത്യേകിച്ച് പട്ടികജാതി പിന്നോക്ക സമുദായങ്ങളിലെ കുട്ടികളെ വിദ്യാലത്തിലേക്കു ആകർഷിച്ച് അറിവിൻ്റെ വെളിച്ചം പകർന്നു കൊടുക്കാൻ ഈ വിദ്യാലയം വഹിച്ച പങ്ക് വളരെ വലുതാണ്. മൂന്ന് തലമുറകൾ ഇവിടെ നിന്ന് ആർജ്ജിച്ച അറിവിൻ്റെ കരുത്തുമായാണ് ജീവിതത്തിൻ്റെ വിവിധങ്ങളായ മേഖലകളിലേക്കു കടന്നു കയറിയത്. ഇവിടെ പഠിച്ചു വളർന്നവർ ഇന്ന് സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രശസ്തമായ സേവനം നടത്തുന്നുണ്ട്. ഊരകം, തുറവങ്കാട്, അവിട്ടത്തൂർ, കടുപ്പശേരി തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവർക്ക് ആദ്യകാലങ്ങളിൽ ഈ വിദ്യാലയം ശരിക്കും ഒരു അനുഗ്രഹമായിരുന്നു.
പുല്ലൂർ നിവാസികളെ അറിവിൻ്റെ വെളിച്ചത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഈ വിദ്യാലയം 1998 ൽ ഇരിഞ്ഞാലക്കുട എസ് എൻ ബി എസ് സമാജം ഏറ്റെടുത്തു. വിദ്യാഭ്യാസ രംഗത്തുള്ള പ്രതികൂലാവസ്ഥകളെയെല്ലാം അതിജീവിച്ചുകൊണ്ട് പുതിയ മാനേജ്മെൻറ്റിൻ്റെ നിയന്ത്രണത്തിൽ ഇന്നും ഈ സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ഓല ഷെഡ്‌ഡിൽ നാല് ക്‌ളാസ്മുറികളോടെ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ഒന്ന് മുതൽ നാല് വരെ 2 ഡിവിഷനുകളും LKG , UKG ക്ലാസ്സുകളുമായി വളർന്നിരിക്കുന്നു. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ്‌റൂം, ലൈബ്രറി, ഹാൾ, പാർക്ക്, ജൈവവൈവിധ്യ ഉദ്യാനം, നക്ഷത്രവനം, അടുക്കള എന്നിങ്ങനെ വളരെയേറെ സൗകര്യങ്ങൾ ഉള്ള ഈ വിദ്യാലത്തിൻ്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി എം. ബി. നീന ടീച്ചറാണ്.