എസ് എൻ എച്ച് എസ് എസ് പൂതാടി/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഹൈടെക് വിദ്യാലയങ്ങളിൽ കുട്ടികളുടെ ഐടി കൂട്ടായ്മയാണിത് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന ഹൈടെക് പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്.
ഘടന
ഒരു സ്കൂൾ യൂണിറ്റിൽ 20 മുതൽ 40 വരെ ലിറ്റിൽ കൈറ്റ്സ് ആണ് ഉണ്ടായിരിക്കുക ഓരോ സ്കൂൾ യൂണിറ്റിലും ഒരു യൂണിറ്റ് ലീഡറും ,ഡെപ്യൂട്ടി ലീഡറും ഉണ്ടായിരിക്കും. ഈ പദ്ധതിയിൽ അംഗങ്ങളായ വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ്സ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ്
സ്കൂൾ യൂണിറ്റിനെ ചുമതലവഹിക്കുന്ന അധ്യാപകർ കൈറ്റ് മാസ്റ്റർ/ മിസ്ട്രസ്സ് എന്നാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് .
പരിശീലന മേഖലകൾ
1.ഗ്രാഫിക്സ് & അനിമേഷൻ
2. മലയാളം കമ്പ്യൂട്ടിങ്ങ്& ഇന്റർനെറ്റ്
3.മൊബൈൽ ആപ്പ്
4.ഇലക്ട്രോണിക്സ്
5.റോബോട്ടിക്സ്
6ഹാർഡ്‌വെയർ
7. സ്ക്രാച്ച്
ലിറ്റിൽ കൈറ്റ്സിന്റെ പ്രഥമ ബാച്ച് നമ്മുടെ സ്കൂളിൽ 2018 ൽ 23 വിദ്യാർത്ഥികളുമായി യൂണിറ്റ് ആരംഭിച്ചു.