സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കെട്ടിടം പണിതതും ബാക്കി സ്ഥലം നൽകിയതും കടവുങ്കശ്ശേരി കുഞ്ഞൻ മാനേജർ ആയിരുന്നു. അദ്ദേഹത്തിൻറെ മരണശേഷം ശ്രീ.കെ.കെ.രാമകൃഷ്ണൻ പദവി ഏറ്റെടുക്കു- കയും സ്കൂൾ കാര്യക്ഷമമായി കൊണ്ടുനടക്കുകയും ചെയ്തു. 1994-ൽ അദ്ദേഹത്തിൻറെ ദേഹവിയോഗത്തിൽ മകൻ കെ.ആർ. രാജേഷിൻറെ ചുമതല- യിലായി. എന്നാൽ ഇപ്പോൾ ഇത് സന്ദയിനി സഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു. ശ്രീ.പങ്കജാക്ഷൻ പിള്ള, പി. ജെ. കുര്യാക്കോസ്‌ (BA,BT),കേരള നിയമ സഭാംഗമായിരുന്ന ജോൺ മാഞ്ഞൂരാൻ, കെ.എ അച്യുതൻ (BA,BT), എം. ഡി പൊറിഞ്ചു, ഇ പി കമലാക്ഷി(BA,BT), ശാരദ ദേവസ്സിക്കുട്ടി, റോക്കി, ഗിരിജ, രത്നമ്മ(BSc. B.Ed) എന്നിവർ ഇതുവരെയുള്ള പ്രധാനധ്യാപകരായിരുന്നു. കലാപരമായും സാഹിത്യപരമായും ജില്ലയിലെ മികച്ച വിദ്യാലയമായ ഇത് അർപ്പണമാനോഭാവമുള്ളവരും സാംസ്‌കാരിക പാരമ്പര്യമുള്ളവരുമായ അധ്യാപകരുടെ കൂട്ടായ പ്രവർത്തനം മൂലമാണെന്നും ഇന്നും അത് തുടരുന്നു വെന്നതും ശ്രദ്ധേയമാണ്. സംസ്കൃത പണ്ഡിതനായിരുന്ന ശ്രീ. എ.ഡി ഹരിശർമ, അമേരിക്കയിൽ ഡോ.ഖൊരാനയുടെ അസിസ്റ്റൻറും വിഖ്യാത ശാസ്ത്രജ്ഞനുമായിരുന്ന ഡോ.എൻ. ബാലചന്ദ്രമേനോൻ, ജില്ലാ ജഡ്ജിയായിരുന്ന എം. ജെ. ദേവസ്സി, മഹാരാജാസ്‌ കോളേജ് പ്രോഫസ്സറായിരുന്ന പി. വി. അപ്പു, സംസ്ഥാന വിദ്യഭ്യാസ ഡയറക്ടറായിരുന്ന ശ്രീ. കെ.വി.മദനൻ , റെവ.ഫാദർ റാഫേൽ ഒളാട്ടുപുറത്ത്, പി&ടി ജനറൽ മാനേജർ ശ്രീ. കെ.യു ബാഹുലേയൻ തുടങ്ങി വിവിധ തലങ്ങളിൽ തിളങ്ങി നിൽക്കുന്ന ഒട്ടേറെ പ്രമുഖർ ഇവിടുത്തെ പൂർവ വിദ്യാർത്ഥികളാണ് . നിർധനരായ മത്സ്യതൊഴിലാളികളുടെയും കയർ തൊഴിലാളികളുടെയും മറ്റും മക്കൾ പഠിക്കുന്ന ഈ വിദ്യാലയം ചരിത്രപരമായും സാമൂഹ്യ- പരമായും ഒട്ടേറെ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്.