എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ/ലിറ്റിൽകൈറ്റ്സ്/2025-26

തൃശൂർ സേക്രഡ് ഹാർട്ട് വിദ്യാലയത്തിൽ പ്രവേശനോത്സവം ആഘോഷിച്ചു
വർണ്ണാഭമായി താളമേളങ്ങളോടെ സേക്രഡ് ഹാർട്ട് വിദ്യാലയത്തിൽ 2025 -26 പ്രവേശനോത്സവത്തിന് തിരിതെളിഞ്ഞു. തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ശ്രീമതി റെജി മാഡത്തിന്റെ അധ്യക്ഷതയിൽ ശ്രീ പി ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ്സ് സി.ആഗ്നസ് സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികൾക്ക് നന്മ പുസ്തകവും മധുര പലഹാരങ്ങളും നൽകി.ലോക്കൽ മാനേജർ സി. രോഷ്നി, പിടിഎ പ്രസിഡന്റ് ശ്രീ റോബർട്ട് ഡേവിഡ് എന്നിവർ ആശംസകൾഅർപ്പിച്ച് സംസാരിച്ചു. അധ്യാപക പ്രതിനിധി ശ്രീമതി നിമ്മി നന്ദി പ്രകാശിപ്പിച്ചു.
ലോക പരിസ്ഥിതി ദിനം 2025
ലോക പരിസ്ഥിതി ദിനം സേക്രഡ് ഹാർട്ട് വിദ്യാലയത്തിൽ ആഘോഷിച്ചു.
സേക്രഡ് ഹാർട്ട് വിദ്യാലയത്തിൽ ലോക പരിസ്ഥിതി ദിനം ആഘോഷപൂർവ്വം കൊണ്ടാടി.പരിസ്ഥിതി ദിനം കൊക്കോ ഗവേഷണ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. മിനിമോൾ ജെ എസ് മുല്ല തൈ നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. അധ്യക്ഷയായിരുന്ന ഹെഡ്മിസ്ട്രെസ്സ് സി. ആഗ്നസ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിന് പ്രതീകമായി വിവിധ സർക്കാർ ഓഫീസുകളിലും പച്ചക്കറികൾ വിതരണം ചെയ്തു. ശ്രീമതി സിജിടീച്ചർ, ശ്രീമതി ബിനിത ടീച്ചർ, കുമാരി ഗൗരിനന്ദ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
സേക്രഡ് ഹാർട്ടിൽ ബാസ്ക്കറ്റ്ബോൾ ബാഡ്മിൻ കോർട്ടിന്റെ ഉദ്ഘാടനവും ആനുവൽ സ്പോർട്സ് മീറ്റും സമുചിതമായി ആഘോഷിച്ചു .

2025- 26 അധ്യയന വർഷത്തിലെ ആനുവൽ സ്പോർട്സ് മീറ്റും ബാസ്ക്കറ്റ്ബോൾ ബാഡ്മിന്റൺ കോ ർട്ടിന്റെ ഉദ്ഘാടനവും തൃശൂർ അതിരൂപത വികാരി ജനറൽ റവ. ഫാദർ ജോസ് കോനിക്കര നിർവഹിച്ചു ഹെഡ്മിസ്ട്രസ് സിസ്റ്റർ ആഗ്നസ് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് ശ്രീ റോബർട്ട് ഡേവിഡ് ആശംസകൾ നേർന്നു. ദീപശിഖ പ്രയാണവും നടന്നു. കായിക അധ്യാപിക ശ്രീമതി ജോജി മാത്യു നന്ദി പറഞ്ഞു അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മത്സരങ്ങൾ നടന്നു.
സേക്രഡ് ഹാർട്ടിൽ മെറിറ്റ് ഡേ ആഘോഷിച്ചു

മെറിറ്റ് ഡേ ആഘോഷം തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ രോഹിത് നന്ദകുമാർ കെ എ എസ് ഉദ്ഘാടനം ചെയ്തു. ചെമ്പുക്കാവ് ഡിവിഷൻ കൗൺസിലർ ശ്രീമതി റെജി ജോയ് അധ്യക്ഷയായിരുന്നു. ഹെഡ്മിസ്ട്രെസ് സി. ആഗ്നസ്,തൃശൂർ നിർമല പ്രൊവിൻസ് എജുക്കേഷൻ കൗൺസിലർ സി പ്രസന്ന സി എം സി, പി ടി എ പ്രസിഡന്റ് റോബർട്ട് ഡേവിഡ്, സ്റ്റാഫ് പ്രതിനിധി ഹാമെറിൻ തോമസ്, കുമാരി ഗായത്രി രഞ്ജിത്ത്, ശ്രീമതി നിമ്മി എ എം എന്നിവർ സംസാരിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥി കൾക്കും , ഒൻപത് എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും സമ്മാനവിതരണം നടത്തി.
ലഹരി വിരുദ്ധ ദിനവും പേ വിഷബാധ ബോധവൽക്കരണവും നടത്തി
തൃശൂർ സേക്രഡ് ഹാർട്ട് സ്കൂളിൽ ലഹരി വിരുദ്ധ ദിനവും പേ വിഷബാധ ബോധവൽക്കരണവുംനടന്നു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ സൂംബനൃത്തത്തോടെ ആരംഭിച്ചു. ഗൈഡ്സ്, ജെ ആർ സി, എൻ സി സി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ജാഥയും മനുഷ്യചങ്ങലയും തീർത്തു. തുടർന്ന് തെരുവുനാടകം,ഫ്ലാഷ് മോബ് എന്നിവ അവതരിപ്പിച്ചു.
തൃശ്ശൂർ ജില്ല മെഡിക്കൽ ഓഫീസിലെ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പേ വിഷബാധ ബോധവൽക്കരണവും നടന്നു. ഡി എം ഒ ഡോ. ശ്രീദേവി ടി പി, ഡോ അനൂപ് ടി കെ, ഡോ സജീവ് കുമാർ പി, ആന്റോ എ ജെ എന്നിവർ സംസാരിച്ചു.


Kite തൃശ്ശൂർ ഡിസ്ട്രിക്ട് ഓഫീസിൽ ജില്ലാതല ഫ്രീഡം ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിൽ Sacred Heart school ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്തപ്പോൾ....


റോബോട്ടിക് ഫസ്റ്റ് സ്കൂൾതലത്തിൽ നടത്തിയപ്പോൾ
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ യുപി ക്ലാസുകളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകിയപ്പോൾ

