എസ്.വി.എ.യു.പി.എസ് കാപ്പിൽ/അക്ഷരവൃക്ഷം/പ്രണയ പതാക

Schoolwiki സംരംഭത്തിൽ നിന്ന്
പ്രണയപതാക

ഒരു കൊറോണക്കാലത്ത്
വഴിയിറമ്പിൽവച്ചു
നീയെന്നിൽ പൂത്തു.

മാസ്കിനുള്ളിൽ
നാം പരസ്പരം ചിരിച്ചു.

കോവിഡ് 19
കാലാടനം ചെയ്തതിന്റെ
പിറ്റേന്ന്,.....
ഒരു ചുംബനപ്പൂകൊണ്ടു്
ഉടമ്പടി ഒപ്പിടാമെന്ന ,
ഉറപ്പിൻമേൽ നാം -
പ്രണയപതാക കുത്തിവച്ചു.

വൈറസുകൾ രാജ്യംവിട്ട ;
രാത്രിവെളുക്കുവോളം
ദൈവത്തിന്റെ സൈന്യാധിപൻമാർ
റൂട്ട് മാർച്ച് നടത്തി.

പുലരുമ്പോൾ
ഞാൻ ഖബറിസ്ഥാനിലും
നീ ഇന്ത്യയിലുമായിരുന്നു.

നമുക്കിടയിൽ
അദൃശ്യമായ മതിലിൽ
അപ്പോഴും പാറിക്കളിക്കുന്നുണ്ടായിരുന്നു
നാം കുത്തിവച്ച പ്രണയപതാക.

  1. ഹൃദയത്തിന്റെലിപിയിൽ

അതിൽ തുന്നിവച്ച വരികൾ ,
അക്ഷരം കൂട്ടിവായിക്കാനറിയാതെ
അവർ ,ദൈവത്തിന്റെ സൈന്യാധിപർ
അന്ധതയിൽ അഭിരമിച്ചു

ആദില കെ
5 C എസ്.വി.എ.യു.പി.എസ് കാപ്പിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത