എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ/അക്ഷരവൃക്ഷം/മാധ്യമങ്ങളും യുവാക്കളും
മാധ്യമങ്ങളും യുവാക്കളും
യുവാക്കളുടെ മാത്രം അല്ല ആബാലവൃദ്ധം ജനങ്ങളുടെയും ജീവിതത്തിൽ നിർണായകമായസ്വാധീനം ആണ് ഇന്ന് മാധ്യങ്ങൾക്കുള്ളത്. എല്ലാവരും വാ യ്ക്കുന്നതാണ് പത്രങ്ങൾ . പത്രം വായിക്കുന്നത് ഒരു നല്ല ശീലം തന്നെയാണ്. അത് വിദ്യാഭ്യാസത്തിന് ഭാഗമാണ്. എന്നാൽ പലപ്പോഴും പത്രമാസികകളിൽ വരുന്നത് വ്യാജവാർത്തകളും വായിക്കുന്നവരുടെ മനസ്സിനെ മലിനമാക്കുന്നതു മാണ്. പത്രങ്ങൾ കുട്ടികളിൽനിന്ന് മാറ്റിവയ്ക്കാൻ സാധിക്കില്ല. മിക്ക പരസ്യങ്ങളും ലക്ഷ്യമിടുന്നത് യുവാക്കളെയും കുട്ടികളെയും ആണ്. അതുപോലെ ടെലിവിഷന്റെ കാര്യം വരുമ്പോൾ നിയന്ത്രണം കൂടുതൽ നഷ്ടപ്പെടുകയാണ് കൈത്തിരി ഫാമിലി ഫൗണ്ടേഷൻ എന്ന വിദേശ സംഘടന നടത്തിയ സർവേയിൽ പറയുന്നത് കുട്ടികൾ 74 ശതമാനം പേരും രണ്ടു വയസ്സിൽ തന്നെടെലിവിഷൻ കണ്ടു തുടങ്ങുന്നു എന്നാണ്. 99 ശതമാനം പേരുടെ വീട്ടിലും ടെലിവിഷൻ ഉണ്ട് വിരൽത്തുമ്പിലെ റിമോട്ട് കൺട്രോൾ കളിൽ നൂറുകണക്കിന് ചാനലുകൾ നൃത്തം ചവിട്ടുമ്പോൾ ഏതു വേണം എന്ന് മനസ്സിൽ ഒന്ന് തീരുമാനിച്ചു വീണ്ടും അടുത്ത നിമിഷം അത് ലഭ്യമായി കഴിഞ്ഞു. മാതാപിതാക്കളും മക്കളും ഒന്നിച്ചുകാണുന്ന സീരിയലോ വാർത്തയോ എന്തുമാകട്ടെ അപ്രതീക്ഷിതമായി കടന്നുവരുന്ന പരസ്യങ്ങളിലെ മോഡലുകൾ കുടുംബസദസ്സുകളെ തൊലിയുരിയി ക്കുന്ന പ്രദർശനം നടത്തിയാണ് സ്ക്രീനിൽ നിന്ന് പിൻവാങ്ങുന്നതു. ഒരുകാലത്ത് ധാർമികതയുടെയും ജനകീയ പ്രതികരണങ്ങളുടെയും മുന്നേറ്റങ്ങളുടെയും ചാലക ശക്തിയായി നില നിന്നിരുന്ന മാധ്യമങ്ങൾ വഴി വിട്ട് സഞ്ചരിക്കുന്ന സമൂഹത്തിന് സംഭവിച്ച അപചയം ആണെന്ന് തന്നെ പറയേണ്ടി വരും പക്ഷെ ഇതിനൊരു മറുവശമുണ്ട്. തെറ്റായ പ്രവണതകളുട പേരിൽ പത്രമാസികകളും ടെലിവിഷനും ഇന്റർനെറ്റും ഒക്കെ ഉപേക്ഷിച്ച് പഴയകാലത്തേക്ക് മടങ്ങാൻ പറ്റില്ല വാർത്തയും വിദ്യാഭ്യാസവും വിജ്ഞാനപ്രദമായ പരിപാടികളും ഒക്കെ സമ്മാനിക്കുന്ന മാധ്യമങ്ങൾ പരമാവധി ഉപയോഗിക്കുക തന്നെ വേണം. അവ വിവേചനത്തോടെ ഉപയോഗിക്കുക എന്നേയുള്ളൂ. ടെലിവിഷനിലും സിനിമയിലും പലതും നാം കാണും അത് ഒരിക്കലും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നാം ശ്രമിക്ക രൂത്. ടെലിവിഷനിലും സിനിമയിലും കണ്ടത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ച എത്രയോ കുട്ടികളുടെ ദുരിത കഥകൾ നമ്മുടെ മാധ്യമങ്ങൾ വിശദമായയി റിപ്പോർട്ട് ചെയ്തിരിക്കുന്നു. സമൂഹത്തോട് പ്രതിബദ്ധതയുള്ള മാധ്യമങ്ങൾ പഴയ കഥ ആയിരിക്കുന്നത് കൊണ്ടും പരസ്യദാതാക്കളോട് മാത്രം പ്രതിബദ്ധതയുള്ള മാധ്യമങ്ങൾ അരങ്ങുവാഴുന്ന തുകൊണ്ടുംപഴയ കഥ ആയിരിക്കുന്നത് കൊണ്ടും യുവാക്കളെയും കുട്ടികളെ യും ഇത്തരം അപകടങ്ങളിൽ നിന്ന് രക്ഷിക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും കടമയായിരിക്കു ന്നു. ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ തക്കവിധം ധാർമിക ബോധമുള്ള തലമുറയെ സൃഷ്ടിക്കുകയാണ് ഇതിന് പോംവഴി. ചീത്തയായതിനെ പുറന്തള്ളുകയും ഉത്തമമായതിനെ സ്വീകരിക്കാനും ഉള്ള പോരാട്ടത്തിന് നമ്മുടെ യുവാക്കളെ സജ്ജരാക്കാൻഓരോരുത്തർക്കും കടമയുണ്ട്. ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്ക മൂല്യാധിഷ്ഠിതമായ അച്ചടക്കത്തോടെയും മാതാപിതാക്കളും അധ്യാപകരും വളർന്ന കുട്ടികൾ മാധ്യമങ്ങളുടെ സാധ്യതകൾ പരമാവധി ഉപയോഗിക്കുകയും അവയിലെ മാലിന്യങ്ങളെ പുറന്തള്ളുകയും ചെയ്യും എന്ന് മറക്കാത്ത പോരാട്ടത്തിന് നമ്മൾ യുവാക്കളെ മാതാപിതാക്കളുടെയും അധ്യാപകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും കടമയായിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ തക്കവിധം ധാർമിക ബോധമുള്ള തലമുറയെ സൃഷ്ടി ക്കുകയാണ് ഇതിനു പോംവഴി. മൂല്യാധിഷ്ഠിതമായ അച്ചടക്കത്തോടെ മാതാപിതാക്കളും അധ്യാപകരും വളർത്തുന്ന കുട്ടികൾ മാധ്യമങ്ങളുടെ സാധ്യതകൾ പരമാവധി ഉപയോഗിക്കുകയും അവയിലെ മാലിന്യങ്ങളെ പുറന്തള്ളുകയും ചെയ്യും . എക്കാലത്തും അന്തിമവിജയം നന്മയ്ക്കും കർമ്മത്തിനും ആണെന്ന് മറക്കാത്ത പോരാട്ടത്തിന് നമ്മുടെയുവാക്കളെ സജ്ജമാക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പീരുമേട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പീരുമേട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം