എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/വായനദിനാചരണം25
ഉദ്ഘാടനം
എസ്ഡിപിവൈ ബോയ്സ് സ്കൂളിലെ വായനദിനാചരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും രണ്ടായിരത്തിഇരുപത്തഞ്ച് ജൂൺ പത്തൊമ്പതാം തീയതി വ്യാഴാഴ്‍ച രാവിലെ പതിനൊന്ന് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി.ഹെഡ്‍മിസ്ട്രസ് കെ പി പ്രിയ സ്വാഗതമാശംസിച്ച ചടങ്ങിൽ പി ബി സുജിത്ത് അദ്ധ്യക്ഷപദം അലങ്കരിച്ചു.ഓൾ ഇൻഡ്യ റേഡിയോ റിട്ടയേർഡ് ഡയറക്ടർ ഡോ.ഗോപിനാഥ് പനങ്ങാട് ഉദ്ഘാടനകർമ്മം നിർവഹിച്ചു.മാധ്യമപ്രവർത്തകനായ റിഡ്ജൻ റിബല്ലോ പുസ്തകവിതരണോദ്ഘാടനം നിർവഹിച്ചു.എസ്ഡിപിവൈ ഗേൾസ് സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയായ ഡോ.ഗ്രീഷ്‍മ എലിസബത്ത് വായന സന്ദേശം നൽകി.പി ടി എ പ്രസിഡന്റ് ടി വി സനൽകുമാർ ആശംസകൾ അർപ്പിച്ചു.എസ്ഡിപിവൈ ഗേൾസ് സ്കൂൾ പ്രധാന അധ്യാപിക കെ കെ സീമ കൃതജ്ഞത അർപ്പിച്ചു.കൃത്യം പന്ത്രണ്ട് മണിക്ക് ചടങ്ങുകൾ അവസാനിച്ചു.
നാടൻപാട്ട്
പുസ്തകപ്രദർശനം
വായനപക്ഷാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി പുസ്തകപ്രദർശനം നടത്തുകയുണ്ടായി.ലൈബ്രറിയിലായിരുന്നു പ്രദർശനം സംഘടിപ്പിച്ചത്.ഓരോ ക്ലാസിലേയും മലയാളം പിരീഡിലായിരുന്നു ലൈബ്രറി സന്ദർശനം.ലൈബ്രറിയിൽ ലഭ്യമായ പുസ്തകങ്ങളെക്കുറിച്ചും വിവിധ ഗ്രന്ഥകർത്താക്കളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്രവർത്തനമായിരുന്നു ഇത്.അതോടൊപ്പം കുട്ടികളെ വായനയിലേക്ക് നയിക്കുവാനുള്ള ഒരു ശ്രമം കൂടിയായിരുന്നു.