എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/പരിസ്ഥിതി ദിനാചരണം 25
രണ്ടായിരത്തി ഇരുപത്തഞ്ച് ജൂൺ അഞ്ച് പരിസ്ഥിതി ദിനമായി ആഘോഷിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി പള്ളുരുത്തി പി എം എസ് സി ബാങ്കുമായി ചേർന്ന് സ്കൂളിൽ കുട്ടികൾക്ക് ഔഷധച്ചെടികളുടെ വിതരണവും നടീലും സംഘടിപ്പിച്ചു.പി എം എസ് സി ബാങ്ക് പ്രസിഡന്റ് കെ പി ശെൽവൻ വിതരണോദ്ഘാടനം നടത്തി.ബാങ്ക് വൈസ് പ്രസിഡന്റ് കെ സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ എം നജ്മ ആശംസകൾ അർപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപിക കെ പി പ്രിയ ഔഷധസസ്യങ്ങൾ ഏറ്റുവാങ്ങി.അധ്യാപികമാരായ എം കെ നിഷ ചടങ്ങിൽ സ്വാഗതവും കെ ആർ ലീന നന്ദിയും പറഞ്ഞു. സ്കൂൾ പരിസ്ഥിതി കോർഡിനേറ്റർമാരായ പി എസ് ബീന,എസ് രാധിക എന്നിവർ ഔഷധ സസ്യങ്ങൾ ഏറ്റുവാങ്ങി.അന്നേദിവസം കുട്ടികളുടെ പോസ്റ്റർ രചനാ മത്സരവും പരിസ്ഥിതിദിന ക്വിസ് മൽസരവും നടത്തുകയുണ്ടായി.