എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതശാസ്ത്രക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകർ : ശ്രീമതി സലോമി ടി ജെ, ശ്രീമതി ബെർലിമോൾ ജോസ്

ആമുഖം

മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്.

പ്രവർത്തനരീതി

എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു.

  • ഗണിത മാഗസിൻ
  • ഗണിത ക്വിസ്
  • പസ്സിലുകളുടെ അവതരണം

തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്. സ്ക്കൂൾ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.

ഗണിതമേളകൾ

സ്ക്കൂൾ തലത്തിൽ ഗണിതമത്സരങ്ങൾ സംഘടിപ്പിച്ചാണ് ഉപജില്ലാതലത്തിൽ മത്സരിക്കുന്നതിനുള്ള കുട്ടികളെ കണ്ടെത്തുന്നത്. സ്ക്കൂൾ തലത്തിൽ വിജയികളാകുന്നവർക്ക് പ്രത്യേക പരിശീലനം നൽകി ഉപജില്ലാമത്സരത്തിനു തയ്യാറാക്കുന്നു. സ്ക്കൂൾ തലത്തിൽ വിവിധ സെമിനാറുകൾ നടത്തിയാണ് ഉപജില്ലാ സെമിനാറുകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത്. സെമിനാറുകളിൽ ഈ ക്ലബ്ബിലെ അംഗങ്ങൾ എല്ലാ വർഷവും വിജയികളാകുന്നുണ്ട്.

രാമാനുജൻ ദിനം

ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, ശ്രീനിവാസരാമാനുജൻ ദിനം, പൈദിനം, റിപ്പബ്ലിക് ദിനം തുങ്ങിയവയോടനുബന്ധിച്ച് ക്വിസ് മത്സരം, ചിത്രരചനാമത്സരം, ഉപന്യാസരചനാമത്സരം മുതലായവ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു.

ഗണിതക്വിസ്

സ്ക്കൂൾ തലത്തിൽ വിവിധറൗണ്ടുകളിലായി മത്സരം നടത്തയാണ് ഉപജില്ലാ ഗണിതക്വിസിന് വിദ്യാർത്ഥികളെതിരഞ്ഞെടുക്കുന്നത്. ഞങ്ങളുടെക്ലബ്ബിന്റെ ശേഖരത്തിൽ ഉപജില്ലാ ജില്ലാ സംസ്ഥാന മത്സങ്ങളിൽ ഉപയോഗിച്ച ഗണിതക്വിസ് ചോദ്യങ്ങൾ ഉണ്ട്. അവ സ്ക്കൂൾ തലത്തിൽ വിജയികളായവർക്കു നൽകി ഉയർന്ന തലത്തിലുള്ള മത്സരത്തിനായി പരിശീലിപ്പിക്കുന്നു.

ഭാസ്കരാചാര്യ സെമിനാറും രാമാനുജൻ പേപ്പർ പ്രസന്റേഷനും

സ്ക്കൂൾ തലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചാണ് ഭാസ്കരാചാര്യ സെമിനാറിലും രാമാനുജൻ പേപ്പർ പ്രസന്റേഷനിലും കുട്ടികളെ ഉപജില്ലാതലത്തിലേയ്ക്ക് തെരഞ്ഞെടുക്കുന്നത്. ഉപജില്ലാതലത്തിൽ എല്ലാ വർഷവും സമ്മാനങ്ങൾ ലഭിച്ചുവരുന്നു.

ഗണിതകലണ്ടർ

ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി ക്ലാസ്സ് അടിസ്ഥാനത്തിൽ ഓരോ മാസത്തെയും ഗണിതകലണ്ടർ തയ്യാറാക്കി ക്ലാസ്സുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ആനുകാലികങ്ങളിൽ വരുന്ന ഗണിതസംബന്ധിയായ പംക്തികളും വാർത്തകളും ഈ കലണ്ടറിൽ ഉൾപ്പെടുത്തുന്നു. ഓരോ മാസത്തിലും ജനിച്ച ഗണിതശാസ്ത്രജ്ഞരുടെ ചിത്രം പ്രധാനചിത്രമായി വരച്ചുചേർക്കുന്നു.

ഗണിതമൂല

രസകരങ്ങളായ ഗണിത പ്രശ്നങ്ങൾ എഴുതി പ്രദർപ്പിക്കുന്നതിനും അതൊരു മത്സരമായി മാറ്റുന്നതിനും ഒരു ഗണിതമൂല ഈ ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. ഓരോ ആഴ്ചയും ക്ലബ്ബ് മീറ്റിംഗ് നടത്തുന്ന ക്ലാസ്സിലെ അംഗങ്ങൾ തന്നെയാണ് ഈ മത്സരവും സംഘടിപ്പിക്കുന്നത്. വിജയികൾക്ക് പ്രോത്സാഹനമായി സമ്മാനങ്ങളും നൽകിവരുന്നു.