ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പുസ്‍തകവണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്

പുസ്തകവണ്ടി

ഉമ്മത്തൂർ ഹയർസെക്കണ്ടറി സ്കൂൾ ലൈബ്രറി സമിതിയുടെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്ത് സംഘടിപ്പിച്ച ശ്രദ്ധേയമായ പരിപാടിയാണ് പുസ്തകവണ്ടി. രക്ഷിതാക്കൾക്കും കുട്ടികൾക്കും  അവരുടെ വീട്ടുപരിസരങ്ങളിലേക്ക് പുസ്തകവുമായി എത്തുന്ന പുസ്തകവണ്ടിയിൽ നിന്ന് വായനയ്ക്കായി സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ നൽക്കുകയും രണ്ടാഴ്ച കഴിഞ്ഞ് അടുത്ത യാത്രയിൽ പുസ്തകൾ മാറ്റി നൽകുകയും ചെയ്യുന്നതായിരുന്നു പദ്ധതി. ഉമ്മത്തൂരിൽ വെച്ച് ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ പുസ്തകവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ്, അഹമ്മദ് പുന്നക്കൽ, ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ, പ്രിൻസിപ്പൽ പിടി അബ്ദുറഹ്മാൻ, അബ്ദുറഹ്മാൻ പഴയങ്ങാടി, അബ്ദുള്ള വല്ലംകണ്ടത്തിൽ, എൻ കെ കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു. പുസ്തകവണ്ടിയുടെ ആദ്യയാത്രയെ  വിവിധ പ്രദേശങ്ങളിൽ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.

താനക്കോട്ടൂർ ഗ്രാമ കേന്ദ്രത്തിന് സമീപം വാർഡ് മെമ്പർ കെ പി കുമാരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ എ കെ ഉസ്മാൻ മാസ്റ്റർ, പി അലി, സോമൻ പുതുശ്ശേരി, അഹന്യചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ആദായ മുക്കിൽ നടന്ന ചടങ്ങ് വാർഡ് മെമ്പർ വി കെ അബൂബക്കർ ഉദ്ഘാടനം ചെയ്തു. തൊടുവയിൽ മഹമൂദ്, അബ്ദുള്ള പി ആർ , ഫാത്തിമ നൗഫ എന്നിവർ പ്രസംഗിച്ചു. പാറക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം വാർഡ് മെമ്പർ ഹാജറ ചെറൂണിയിൽ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ പഴയങ്ങാടി, ടി ബി മനാഫ്, കെ കെ കുഞ്ഞമ്മദ് എന്നിവർ പ്രസംഗിച്ചു. ചെക്യാട് ബാങ്ക് ഏരിയയിൽ വാർഡ് മെമ്പർ മുഫീദസലീം ഉദ്ഘാടനം ചെയ്തു. കവി ജയചന്ദ്രൻ ചെക്യാട് മുഖ്യാതിഥി ആയിരുന്നു. സ്കൂൾ ലൈബ്രറിയിലേക്ക് ജയചന്ദ്രൻ ചെക്യാട് എഴുതിയ കവിതാ സമാഹാരം ലൈബ്രേറിയൻ എൻ കെ കുഞ്ഞബ്ദുള്ള ഏറ്റുവാങ്ങി. സലീം ചെക്യാട്, പി കെ സജില എന്നിവർ പ്രസംഗിച്ചു. വേവത്ത് നടന്ന ചടങ്ങ് വാർഡ് മെമ്പർ സി എച്ച് സമീറ ഉദ്ഘാടനം ചെയ്തു. അഷ്റഫ് പതിയായി, മഹമൂദ് കടോളി, ഇ ഷമീർ എന്നിവർ പ്രസംഗിച്ചു. തൃപങ്ങോട്ടൂരിൽ ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കെ കെ റസിയ, എം പി ഹസീന, കെ സി അഷ്റഫ് എന്നിവർ പ്രസംഗിച്ചു. മുടവന്തേരി എണവല്ലൂർ പള്ളിക്ക് സമീപം  തൂണേരി ഗ്രാമ പഞ്ചായത്ത് മെമ്പർ റഷീദ് കാഞ്ഞിരക്കണ്ടിയിൽ ഉദ്ഘാടനം ചെയ്തു. വി പി ഷീബ, വി കെ അസ്മ , ഹാഷിം  വി എന്നിവർ പ്രസംഗിച്ചു.