എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കൊഴുവല്ലൂർ/അക്ഷരവൃക്ഷം/കൊറോണ തന്ന ദുരിതങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ തന്ന ദുരിതങ്ങൾ


ചൈനയിൽ നിന്നും വന്ന മഹാമാരിയായ കൊറോണേ നീ!
നെൽമണികൾ പൊഴിയുന്നതു പോലെ
കവർന്നെടുത്തില്ലെ നീ ഓരോ ജീവനുകളും
പറന്നു വന്നു നീ പച്ച പിടിച്ചൊരു കേരള മണ്ണിലും
ലോക്ക് ഡൗൺ പ്രഖ്യാപിച്ചു നീ കാരണം
ജനങ്ങൾ വീട്ടിനുള്ളിൽ കുടുങ്ങി
മുലപ്പാൽ കിട്ടാതെ കരയുന്ന കുഞ്ഞിനെ പോലെ
മദ്യത്തിനായി കേഴുന്ന മദ്യപാനികളും
മദ്യം കിട്ടാതെ വന്നപ്പോഴോ ഒരു മുഴം
കയറിലാടി തീർത്തു കളഞ്ഞല്ലോ നിന്റെ ജീവിതം
ചൈനയിൽ നിന്നും വന്ന മഹാമാരിയായ കൊറോണേ നിന്നെ
ഒറ്റക്കെട്ടായി ജാഗ്രതയോടു നശിപ്പിക്കും
ഭയമില്ലാതെ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കും
ഇടവിട്ടിടവിട്ട് കൈകൾ കഴുകി നമ്മൾ ശുചിത്വം ഉറപ്പാക്കും
നമ്മളിൽ ഒരാൾ വിചാരിച്ചാൽ ഒരു സമൂഹം രക്ഷപെടും
ആരോഗ്യപരമായി തരുന്ന എല്ലാ സേവനങ്ങൾക്കും
എന്നും ജനങ്ങൾ നിങ്ങളോടു കടപ്പെട്ടിരിക്കും
കൊറോണേ നീ കരുതേണ്ട കേരള ജനതയുടെ ജീവൻ പൊഴിക്കാൻ
ജനങ്ങൾക്കു വേണ്ടി സേവനം ചെയ്യുന്ന
ഡോക്ടർമാരും നേഴ്സുമാരും മറ്റുള്ള ആശുപത്രി ജീവനക്കാർക്കും
കൊറോണേ നീ അറിയുന്നോ
അവർക്ക് നീ നൽകിയ ബുദ്ധിമുട്ടുകൾ
ജനങ്ങൾക്ക് വേണ്ടി എല്ലാം മറന്നു സേവനം
ചെയ്യുന്ന പോലീസുകാരെ
നിങ്ങൾ കൊടുക്കുന്ന ശിക്ഷകർ പൊറുക്കും ജനങ്ങൾ
കൊറോണ നൽകും മരണത്തേക്കാൾ
വലുതല്ല ഭൂമിയിൽ ഇതൊന്നും

 

അഭിനയ പ്രദീപ്
3 A എസ് എൻ ഡി പി എൽ പി എസ് കൊഴുവല്ലൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത