എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/പുലർകാല സൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്

{

'പുലർകാല സൂര്യൻ'      


     പ്രഭാതമായപ്പൊൾ തന്നെ അവൻ ഉണർന്നു  പ്രസരിപ്പോടെതന്നെ പ്രഭാതകൃത്യങ്ങൾ കഴിച്ചു. ഇന്നലെ ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ്തന്നെ അമ്മയോട് പറയണമെന്നാഗ്രഹിച്ചതാണ് എന്തോ അതിനു കഴിഞ്ഞില്ല. എങ്കിലും തന്നെയും തന്റെ മനസ്സും അമ്മയ്ക്ക്  നന്നായറിയാം അമ്മക്കല്ലാതെ മറ്റൊരാൾക്കും അതറിയില്ല. 
          തന്റെ അറിവുനേടാനുള്ള അടങ്ങാത്ത ആഗ്രഹം അമ്മയോടു താൻ പങ്കുവെക്കാറുള്ളതാണ്. ഇത്രയും ആലോചിച്ചിരുന്നപ്പോഴേക്കും അമ്മ ചായയുമായെത്തി. അമ്മയെകണ്ടതും തന്റെ മനസ്സിലെ ആഗ്രഹങ്ങളും ചിന്തകളും അറിയിച്ചു. ഇത്രയും കാര്യങ്ങൾ കൊണ്ട് മാത്രം നിനക്ക് അറിവ് നേടാൻ കഴിയില്ലായെന്ന് തെറ്റുതിരുത്തി അമ്മ മകനു മനസ്സിലാക്കിക്കൊടുത്തു. 
         എങ്കിലും അറിവു നേടാനുള്ള കുട്ടിയുടെ അടങ്ങാത്ത ആഗ്രഹത്തിന് യാത്രകളും അതിലൂടെ ആർജിക്കുന്ന അനുഭവങ്ങളുമാണ് ഏറ്റവും നല്ല പാഠങ്ങൾ എന്ന് ഉപദേശിച്ചു. ഈ യാത്രകൾക്കൊടുവിൽ നിനക്ക് നിന്നെ തന്നെ കണ്ടെത്താനാവണം, എങ്കിൽ മാത്രമേ നിന്റെ അറിവിന് പൂർണ്ണതയുണ്ടാവൂ. എങ്കിലും ഏതറിവും നേട്ടവും ധർമ്മത്തിലുറച്ചതാവണം. 'യതോ ധർമ്മ തതോ ജയ ' ധർമ്മത്തിലുറച്ച അറിവുകളും വിജയങ്ങളും നേട്ടങ്ങളും മാത്രമേ നിലനിൽക്കുകയുള്ളൂ. അവലോകമുള്ളിടത്തൊളം കാലം നിലനിൽക്കുക തന്നെ ചെയ്യും. നീ നേടുന്ന ഓരോനേട്ടവും മറ്റുള്ളവർക്കുകൂടി അനുഗ്രഹമായ് വരണം. ഈ ലോകം നമുക്കുമാത്രമുള്ളതല്ല, നമുക്ക് ശേഷം വരുന്ന പിൻ തലമുറക്കാർക്കു കൂടി ഉപയോഗപ്രദമാകണം ഇന്ന് അറിവിലൂടേയും ത്യാഗങ്ങളിലൂടേയും നാം ആർജിക്കുന്ന നേട്ടങ്ങൾ വരും തലമുറയുടെ നിലനിൽപ്പിന് ആധാരമായി തീരണം. ധർമ്മത്തിലും സ്നേഹത്തിലും ഉറച്ച ഒരു ജനതയെ  വാർത്തെടുക്കാൻ പ്രാപ്ത്തിയുള്ള താവണം നമ്മുടെ അദ്ധ്യയനങ്ങളും ബോധമണ്ഡലവും ഇത്രയും നിന്റെ ഓർമ്മയിൽ എന്നും ഉണ്ടാവണം എന്ന് അമ്മ ഉപദേശിച്ചു അമ്മയുടെ വാക്കുകൾ മനസ്സായേറ്റുവാങ്ങി അവൻ അറിവുനേടാനുള്ള തന്റെ പ്രയാണം തുടങ്ങി...

ദേവിശ്രീ
8 I എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ