എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2026-27 |
അക്കാദമിക നിലവാരം ഉയർത്തുന്നതിനായി പഠനസമയത്തിനു ശേഷം അധികപഠനം, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സ്പെഷ്യൽ ക്ളാസ്സ് മുറിയും അദ്ധ്യാപകനും .
കലാ,കായിക, പ്രവൃത്തി പരിചയ ക്ളബ്ബുകളുടെ ആഭിമുഖ്യത്തിൽ വാസനയുള്ള കുട്ടികളെ കണ്ടെത്തി നേരത്തെ പരിശീലിപ്പിക്കുന്നു .
സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ശാസ്‍ത്രമേള, ബാലശാസ്‍ത്ര കോൺഗ്രസ്, ദേശീയ ശാസ്‍ത്ര കോൺഗ്രസ് എന്നിവയിൽ പങ്കെടുത്ത് കുട്ടികൾ ഉന്നത വിജയം നേടുന്നു.എല്ലാ വർഷവും കുട്ടികളെ കുസാറ്റ് ശാസ്ത്ര സമൂഹ കേന്ദ്രത്തിലേക്ക് പഠന യാത്ര കൊണ്ട് പോകുന്നു.
2021-22 വർഷത്തിൽ പത്താം ക്ളാസ്സിലെ ജെ. ചിത്രജ, ഫാത്തിമ നെജറിൻ എന്നിവർ ശാസ്‍ത്ര കോൺഗ്രസിൽ പങ്കെടുത്ത് ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു .
എല്ലാ വർഷവും 8,9,10 ക്ലാസ്സുകളിലായി നൂറ്റി ഇരുപതോളം കുട്ടികൾ ലിറ്റിൽ കൈറ്റ് യൂണിറ്റിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു .
കൂടാതെ ജൂനിയർ റെഡ് ക്രോസ്, ഗേൾ ഗൈഡ്സ്, ബോയ് സ്കൗട്സ്, എസ്. പി. സി, എൻ. സി. സി, നേവൽ എൻ. സി. സി എന്നിവയിലും കുട്ടികൾ താല്പര്യപൂർവ്വം പങ്കെടുക്കുന്നു.
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ക്ലബ്, ഇക്കോ ക്ലബ്, ഹരിത സേന, വിമുക്തി ക്ലബ്, സ്കൂൾ ജാഗ്രതാ സമിതി എന്നിവയും സ്കൂളിൽ സജീവമാണ്. ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 6 മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികൾക്കായി അയൺ ഗുളിക വിതരണം, എല്ലാ കുട്ടികളുടെയും ഹെൽത്ത് ചെക്ക് അപ്പ്, കണ്ണ് പരിശോധന എന്നിവയും എല്ലാ വർഷവും നടത്തി വരുന്നു. വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി എക്‌സൈസ്, പോലീസ് ഓഫീസർമാരുടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ എല്ലാ വർഷവും നടത്തുന്നു. ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സർപ്പ ആപ്പ് വോളന്റിയർമാർ കുട്ടികൾക്കായി ക്ലാസ്സ് നടത്തുന്നു.
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ATL ലാബ് 6 മുതൽ 9 വരെ ക്ലാസുകളിലെ കുട്ടികൾക്ക് stem ഇൻസ്‌ട്രക്ടറുടെ കീഴിൽ ഇലക്ട്രോണിക്സ്, റോബോട്ടിക്സ് ട്രെയിനിങ് നൽകുന്നു.
കുട്ടികളുടെ ഭാഷാ നൈപുണി വളർത്തുന്നതിനായി ലാംഗ്വേജ് ലാബുകൾ, ഇംഗ്ലീഷ് ക്ലബ്, ഹിന്ദി ക്ലബ്, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവ വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. വിദ്യാരംഗതിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും യു പി, ഹൈ സ്കൂൾ വിഭാഗം പ്രത്യേകം കയ്യെഴുത്തു മാസികകൾ പ്രസിദ്ധീകരിക്കുന്നു.