എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്

കൊറോണ

1945ലെ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകംഅം കണ്ടതിൽവച്ച് ഏറ്റവും വലിയ മഹാമാരിയാണ് നാം നേരിടുന്നത്.ആഗോളതലത്തിൽ ജീവിതങ്ങളെ പിടിച്ചുലക്കുന്ന വിപത്ത്-

കൊറോണ

      ലോകത്തിലെതന്നെ വൻശക്തിയായ ചൈനയെ തച്ചുടച്ച് ,അനേകം രാജ്യങ്ങളെ ശവപ്പറമ്പാക്കി ലോകത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു.കൊറോണയെ തുരത്താൻ നാമൊന്നായി എടുത്ത തീരുമാനമാണ് ലോക്ഡൗൺ.ലോക്ഡൗൺ നമ്മെ സ്തംഭിപ്പിച്ചെങ്കിലും കൊറോണവൈറസിനെ തുരത്താൻ ഒരു  പരിധിവരെ നമുക്ക് കഴിഞ്ഞു.
         വ്യക്തവും ശാസ്ത്രീയവുമായ പദ്ധതികളും ആരോഗ്യശൃംഖലയിലെ പ്രവർത്തനങ്ങളും ജനസഹകരണവും തന്നെയാണ് ലോക്ഡൗണിലൂടെ പ്രാവർത്തികമായത്.കൊച്ചുകേരളത്തിന്റെ മാതൃകാപരമായ ഇടപെടൽ ലോകരാജ്യങ്ങളൂടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.ലോകാരോഗ്യസംഘടന നമ്മെ പ്രശംസിച്ചു.
      ഇപ്പോൾ നാം പാലിക്കുന്ന ശുചിത്വവും ജാഗ്രതയും തുടർന്നുപോരുന്ന പ്രതിരോധ പ്രവർത്തനങ്ങളും നിത്യജീവിതത്തിന്റെ  ഭാഗമാക്കണം

അങ്ങനെയെങ്കിൽ നമുക്ക് ഭയപ്പെടേണ്ടതില്ല.

           പേടി വേണ്ട
            ജാഗ്രത  മതി
                              
                       ഡെസ്ന മാത്യു
                           10C  
                  പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എസ്.എസ് എച്ച് എസ് പൊട്ടൻകാട് > | സ്കൂൾ കോഡ്= 29059