എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ വീടൊരു മരുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
വീടൊരു മരുന്ന്

പുതിയ പാഠങ്ങൾ മനുഷ്യ സമൂഹത്തിനു പകർന്നു നൽകിയ ഒരു കൊറോണകാലം !... ഇക്കാലത്തെ "ലോക്ക് ഡൗൺ കാലമെന്ന് നമ്മൾ ഓമനപ്പേരിട്ട് വിളിച്ചു. കിളിക്കൂടുകളിൽ അടച്ചിട്ടു കിളികളെ വളർത്തുന്നത് നമുക്കൊരു ശീലമായിരുന്നു. സമയത്തിന് തീറ്റയും വെള്ളവുമൊക്കെ കൊടുക്കുന്നതിനാൽ കിളികൾ വളരെ സന്തോഷമുള്ളവരാകുമെന്ന കരുതലിൽ ആയിരുന്നു നമ്മൾ... ഒന്ന് ചിറകടിച്ചു പറക്കാൻ കഴിയാത്ത, പഴുത്ത കായ്കൾ യഥേഷ്ടം കൊത്തി പറന്നുല്ലസിക്കാൻ കഴിയാത്ത കിളികളുടെ സ്വാതന്ത്ര്യദാഹം നമ്മൾ അറിഞ്ഞിരുന്നതേയില്ല.. എന്നാൽ ഇന്ന് ഈ കൊറോണക്കാലത് എന്റെയും നമ്മളുടെയും അവസ്ഥ ഇത് തന്നെയായിരുന്നില്ലേ? വെളിയിൽ ഇറങ്ങിയാൽ പോലീസ് പിടിക്കും അല്ലെങ്കിൽ കൊറോണ പിടിക്കും എന്നുള്ള ഭീതിയാൽ കൂട്ടിലടച്ച കിളികളെ പോലെ നാമിരുന്നു

മീര മോഹൻ
6 B എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ