എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

18/02/2021 എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസുകാരായ രണ്ട് മിടുക്കിക്കുട്ടികള് ദേശീയ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അർഹത നേടിയിരിക്കുന്നു. എടവനക്കാട് പട്ടമന ഗോകുലന്റെയും അശ്വതിയുടേയും മകളായ പി.ജി.ഐശ്വര്യയും എടവനക്കാട് ചക്കമുറി അനിൽകുമാറിന്റേയും അനുമോളുടേയും മകളായ സി.എ അനഘയുമാണ് ഈ അഭിമാനനേട്ടത്തിന് അർഹരായിരിക്കുന്നത്. സ്‌റ്റേറ്റ് ടീമിൽ അംഗങ്ങളായ ഇരുവർക്കും പരിശീലകര്ക്കും അഭിനന്ദനങ്ങൾ.

വൈപ്പിൻ ഉപജില്ല ശാസ്ത്രരംഗം മത്സരങ്ങളിൽ എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ ഹൈസ്‌ക്കൂൾ വിഭാഗം വിദ്യാർത്ഥികളായ സാന്ദ്രഷിബു പ്രാദേശിക ചരിത്രരചനയിൽ ഒന്നാം സ്ഥാനവും ബ്രിനോ ബെന്നി ശാസ്ത്രപരീക്ഷണത്തിൽ രണ്ടാം സ്ഥാനവും യുപി വിഭാഗം വിദ്യാർത്ഥിനിയായ സേതുലക്ഷ്മി പ്രവൃത്തി പരിചയത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ വിദ്യാർത്ഥികൾക്കായി അദ്ധ്യാപകദിനത്തിൽ നടത്തിയ കുട്ടി ടീച്ചർ ഫോട്ടോ കോമ്പറ്റീഷന്റെ മത്സരഫലം. വിജയികൾക്കും പങ്കെടുത്ത എല്ലാ മിടുക്കീമിടുക്കന്മാർക്കും അഭിനന്ദനങ്ങൾ. ശാസ്ത്രരംഗം 2021 വൈപ്പിൻ ഉപജില്ല ശാസ്ത്രരംഗം മത്സരങ്ങളിൽ എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ ഹൈസ്‌ക്കൂൾ വിഭാഗം വിദ്യാർത്ഥികളായ സാന്ദ്രഷിബു പ്രാദേശിക ചരിത്രരചനയിൽ ഒന്നാം സ്ഥാനവും ബ്രിനോ ബെന്നി ശാസ്ത്രപരീക്ഷണത്തിൽ രണ്ടാം സ്ഥാനവും യുപി വിഭാഗം വിദ്യാർത്ഥിനിയായ സേതുലക്ഷ്മി പ്രവൃത്തി പരിചയത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.