എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം 2025

പുതു അധ്യയന വർഷത്തിന്റെ സുവർണ്ണപ്രതീക്ഷകൾ ഉണർത്തി, സുവർണ്ണ ജൂബിലിയിൽ എത്തിനിൽക്കുന്ന ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച്എസ്എസിൽ പ്രവേശനോത്സവം നടന്നു.02/06/2025 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ നടന്ന പ്രവേശനോത്സവം ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.എസ് ഡി അഭിലാഷ് ഉദ്ഘാടനം ചെയ്തു. പിടിഎ അധ്യക്ഷൻ ശ്രീ. ജി. കൃഷ്ണൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ബി അനിൽകുമാർ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ശ്രീ. അനന്തകൃഷ്ണൻ മുഖ്യഭാഷണം നടത്തി. ഇളമ്പള്ളൂർദേവസ്വം ട്രസ്റ്റ് കൺവീനർ ശ്രീ. ബി ശങ്കരനാരായണൻ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീ.സി എം സൈഫുദ്ദീൻ, മദർ പി ടി എ ശ്രീമതി ഷീജ ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.ആർ മനു കൃതജ്ഞത രേഖപ്പെടുത്തി.

ലഹരിവിരുദ്ധ ദിനാചരണം june 26/2025

എസ് എൻ എസ് എം എച്ച്എസ്എസ് ഇളമ്പള്ളൂരിൽ, ലഹരിവിരുദ്ധദിനമായ 26/06/2025 വ്യാഴാഴ്ച വിപുലമായ പരിപാടികൾ നടന്നു. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനവും ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനോദ്ഘാടനവും ഇൻസ്പെക്ടർ ഓഫ് പോലീസ് ,കുണ്ടറ ശ്രീ. സച്ചിൻലാൽ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ബി. അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ആർ. മനു സ്വാഗതം ആശംസിച്ചു. തുടർന്ന് എൻ സി സി കേഡറ്റ് കുമാരി ദിയ എൻ ജെ പ്രതിജ്ഞ വാചകം കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. തുടർന്ന് കുട്ടികൾക്കും അധ്യാപക അനധ്യാപക ജീവനക്കാർക്കും രക്ഷിതാക്കൾക്കും മാധ്യമപ്രവർത്തകർക്കുമായി പോസ്റ്റർ പ്രദർശനം നടന്നു. വിമുക്തി ക്ലബ്ബ് കൺവീനർ ശ്രീ.എസ്. ശ്രീകാന്ത്, എൻ സി സി ഓഫീസർ ശ്രീ.ശരത് ശശി. എസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ. അനിൽകുമാർ, ഹയർസെക്കൻഡറി അധ്യാപകൻ ശ്രീ .രാജൻ ജോർജ്, ഹൈസ്കൂൾ അധ്യാപിക ശ്രീമതി രാജലക്ഷ്മി എന്നിവരുടെ മേൽനോട്ടത്തിൽ എൻ സി സി,എൻ എസ് എസ്,ഗൈഡ് കുട്ടികൾ പരിപാടികൾക്ക് നേതൃത്വം നൽകി. ഈ യൂണിറ്റുകളുടെ സംയുക്തമഹാറാലിയും നടന്നു.

സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച ക്യാൻവാസ് നിർമ്മാണം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ശ്രദ്ധേയമായ പ്രവർത്തനമായി.


ജന്മഭൂമി അമൃതം മലയാളം 30/06/2025

ജന്മഭൂമി അമൃതം മലയാളം ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസ്സിൽ...

ഉത്തമ മാധ്യമപ്രവർത്തനത്തിന്റെ ഉദാത്ത ലക്ഷ്യങ്ങളിൽ ഒന്നായ കുട്ടികളിലെ വായനശീലം ലക്ഷ്യമാക്കി ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസ്സിൽ ജന്മഭൂമി വിതരണോദ്ഘാടനം, 30/06/2025 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു.

പ്രിൻസിപ്പാൾ ശ്രീ. ബി.അനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ദേശീയ മനുഷ്യാവകാശ കമ്മീഷൻ കൊല്ലം ജില്ലാ അധ്യക്ഷനും കൊട്ടിയം എൻഎസ്എസ് കോളേജ് റിട്ട. സൂപ്രണ്ടുമായ ശ്രീ.എസ്. വാരിജാക്ഷൻ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ.ആർ. മനു സ്വാഗതം ആശംസിച്ചു. പ്രശസ്ത യോഗാചാര്യനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ. വേണുജി മുഖ്യാതിഥിയായിരുന്നു. അധ്യാപകരായ ശ്രീമതി ധനലക്ഷ്മി വിരിയറഴികത്ത്, ശ്രീ.അഭിലാഷ് കീഴൂട്ട്, ശ്രീ.ശരത് ശശി. എസ്, ജന്മഭൂമി ജില്ലാ സർക്കുലേഷൻ മാനേജർ ശ്രീ. ബി.എസ്. ഗോപകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.ആർ.മനീഷ് കൃതജ്ഞത രേഖപ്പെടുത്തി.

ACADEMIC CALENDER 2025-2026

പ്രമാണം:41089 ACADEMIC CALENDER compressed.pdf




ബോധവൽക്കരണ ക്ലാസും മോക്ട്രില്ലും

കുണ്ടറ ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിൽ ബോധവൽക്കരണ ക്ലാസും മോക്ട്രില്ലും നടന്നു. സ്റ്റേഷൻ ഓഫീസർ ശ്രീ.പി ജി ദിലീപ് കുമാറിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശ്രീ. അനിൽദേവ് എസ്, ശ്രീ. എസ് അനൂപ് എന്നിവർ പങ്കാളികളായി. വിവിധ അപായ സാഹചര്യങ്ങളിലെ സുരക്ഷാക്രമീകരണങ്ങളെപ്പറ്റി വ്യക്തമായ അവബോധം കുട്ടികൾക്ക് പകർന്നു നൽകിയ ബോധവൽക്കരണമാണ് നടന്നത്.









സമ്മാനദാനം

ഓണ പരീക്ഷയ്ക്ക് ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലുംഉന്നത വിജയം കരസ്ഥമാക്കിയവർക്കും ISRO national space day യോട് അനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികളിൽ സർട്ടിഫിക്കറ്റ് നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും



SNSMHSS ,elampalloor ഈ വർഷത്തെ സ്കൂൾ ശാസ്ത്ര മേള 29/9/ 25 തിങ്കളാഴ്ച നടന്നു

സയൻസ് , സോഷ്യൽ സയൻസ്, ഗണിതശാസ്ത്രം, പ്രവർത്തിപരിചയ വിഭാഗങ്ങളിലായി മാതൃകകൾ, പ്രദർശന വസ്തുക്കൾ, ശേഖരണ വസ്തുകൾ , working models,still models, ചാർട്ടുകൾ, കരകൗശല വസ്തുക്കൾ , പുരാവസ്തു ശേഖരണങ്ങൾ തുടങ്ങിയ നിരവധി ഇനങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു

വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം വളർത്തിയ സ്കൂൾ തല ശാസ്ത്ര മേള ശ്രദ്ധേയമായി മാറി












..

Helping ANGANVADI of our Panchayath by giving TOYS















CHIT CHAT WITH IQ MAN

കുണ്ടറയിലെ എന്തിരൻ കുഞ്ഞുമനസ്സുകളിൽ കൗതുക പ്രവാഹം

ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിന്റെ സുവർണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട്, സയൻസ് ക്ലബ്ബ് ചിറ്റ് ചാറ്റ് വിത്ത് ഐക്യു മാൻ പരിപാടി സംഘടിപ്പിച്ചു. കുണ്ടറയിലെ എന്തിരൻ എന്നറിയപ്പെടുന്ന, അസാമാന്യ ഓർമ്മശക്തിയാൽ ലോകത്തെ വിസ്മയിപ്പിച്ച ശ്രീ. ആർ.അജി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ആർ.മനു, പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീമതി ബിന്ദു, സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി എസ്.പാർവതി, അധ്യാപികമാരായ ശ്രീമതി ആർ ജയലക്ഷ്മി ശ്രീമതി ശ്രീജ അരവിന്ദ്, ശ്രീമതി രശ്മി.എസ്.കൃഷ്ണൻ, ശ്രീമതി ഐ അഞ്ചു, ശ്രീമതി രശ്മി.ആർ.വി, ഹയർസെക്കൻഡറി അധ്യാപകൻ ശ്രീ.എസ്. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു. അതിഥിയുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.പ്രിൻസിപ്പാൾ ഇൻ ചാർജ് മുഖ്യാതിഥിക്ക് പൊന്നാട അണിയിച്ചു. ഹെഡ്മാസ്റ്റർ സ്നേഹോപഹാരം നൽകി. ശാസ്ത്ര ബോധത്തിന്റെയും യുക്തി ബോധത്തിന്റെയും പശ്ചാത്തലത്തിൽ വളരെ മനോഹരമായ ക്ലാസ്സ് ആയിരുന്നു ശ്രീ. ആർ.അജിയുടെ നേതൃത്വത്തിൽ നടന്നത്.