ഉള്ളടക്കത്തിലേക്ക് പോവുക

എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/സ്പോർ‌ട്സ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

കായികമേള-2025 SPORTVO 2K 25

കായികമേള യുടെ ഭാഗമായി എല്ലാ കുട്ടികളെയും പ്രത്യേക അസംബ്ലി ഹൗസുകളായി തിരിച്ച് നിർദേശം നൽകാൻ പ്രത്യേക അസംബ്ലി നടന്നു. ഓരോ ഹൗസുകളുടെയും മത്സരങ്ങളുടെ തയ്യാറെടുപ്പുകൾ സംഘടിപ്പിച്ചു. ഓഗസ്റ്റ് 8, 9 sportivo 25 .ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം പതാക ഉയർത്തൽ ,ഒരു ഹൗസിന്റെയും ആവേശകരമായ മാർച്ചും നടന്നു. വിശിഷ്ട അതിഥിയായി എത്തിയ ഓമനകുമാരി പതാക ഉയർത്തിയ ശേഷം ദേശീയ സംസ്ഥാന കായികതാരങ്ങൾ ഒളിമ്പിക് ജ്വാല കൊണ്ടുവന്ന് ശ്രീ ഓമനകുമാരിയും ഖോ-ഖോ ചാമ്പ്യൻ ആയ നിഖിലിനും കൈമാറി. അതിനുശേഷം സുഭാഷ് ഹൗസ് ,ടാഗോർ ഹൗസ്, ഗാന്ധി ഹൗസ്, നെഹ്റു ഹൗസ് എന്നിങ്ങനെ ഓരോ ഹൗസിന്റെയും വർണ്ണശബളമായ മാർച്ച് പാസ്റ്റ് നടന്നു. അതിനു ശേഷം കായികമേളയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ഹോക്കി താരവും അർജുൻ അവാർഡ് ജേതാവുമായ ശ്രീമതി ഓമനകുമാരി ഉദ്ഘാടനം നിർവഹിച്ചു. ശ്രീ സുരേന്ദ്രനാഥ് സാർ (പ്രിൻസിപ്പൽ) സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡൻറ് അധ്യക്ഷ പ്രസംഗം നടത്തി .വിശിഷ്ട അതിഥിയെയും നിഖിലിനെയും സ്കൂൾ അധികാരികൾ പൊന്നാട നൽകി ആദരിച്ചു. അതിനുശേഷം മാനേജർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി എസ് ഷിജു, എച്ച് എം മനുസാർ ,ഡെപ്യൂട്ടി എച്ച് എം ലീന എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി എസ് എസ് സാബു നന്ദി രേഖപ്പെടുത്തി. കുട്ടികൾ അവതരിപ്പിച്ച പ്രതിജ്ഞ, സൂമ്പ ഡാൻസ് ,കായിക പ്രതിഭകൾ അവതരിപ്പിച്ച ഡാൻസ് എന്നിവയുണ്ടായിരുന്നു .ഉച്ചയ്ക്ക് എല്ലാ വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധമായ സദ്യയും നൽകി. അതിനുശേഷം യുപി വിഭാഗം കുട്ടികളുടെ വിവിധ മത്സരങ്ങൾ നടന്നു. രണ്ടാമത്തെ ദിവസം രാവിലെ 7 .30ന് സ്പോർട്സിൽ പങ്കെടുക്കുന്ന കുട്ടികളെ ജീ വി രാജ സ്പോർട്സ് സ്കൂളിൽ എത്തിച്ചു .അവിടെ വിവിധ മത്സരങ്ങളിൽ ,അത്ലറ്റിക്സ് ഉൾപ്പെടെയുള്ള ഇനങ്ങളിൽ കുട്ടികൾ മത്സരബുദ്ധിയോടെ പങ്കെടുത്തു. വിന്നേഴ്സ് ആയത് റെഡ് ഹൗസ് ടീം ആണ്. രണ്ടാം സ്ഥാനം ബ്ലൂ ഹൗസ് ശേഷം യെല്ലോ ഹൗസ് നാലാം സ്ഥാനം ഗ്രീൻ ഹൗസ്. മത്സരങ്ങൾക്ക് ഒടുവിൽ ട്രോഫികൾ വിതരണം ചെയ്തു.