എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഫോറസ്ട്രി ക്ലബ്ബ്/2025-26
ഫോറസ്റ്ററി ക്ലബ്
നമ്മുടെ സ്കൂളിലെ ഫോറസ്റ്ററി ക്ലബ് പ്രകൃതി സംരക്ഷണത്തെയും വനസംരക്ഷണത്തെയും കുറിച്ച് വിദ്യാർത്ഥികളിൽ ബോധവത്കരണം സൃഷ്ടിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പരിസരം ശുചിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.വനങ്ങളുടെ പ്രാധാന്യവും ജീവജാലങ്ങളുടെ സംരക്ഷണവും സംബന്ധിച്ച ബോധവത്കരണ ക്ലാസുകളും ചർച്ചകളും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ പോസ്റ്റർ നിർമ്മാണം, ലേഖന രചന, പ്രസംഗ മത്സരം തുടങ്ങിയ പരിപാടികളിലും സജീവമായി പങ്കെടുത്തു.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ പ്രകൃതിയോടും വനങ്ങളോടും കൂടുതൽ സ്നേഹവും ഉത്തരവാദിത്തബോധവും വളർത്താൻ സഹായിച്ചു.ഫോറസ്ട്രി ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ വനസമ്പത്ത് പരിപാലിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിക്കും. ക്ലബ്ബിന്റെ നേതൃത്വത്തിൽ അടിമാലി ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥർ സ്കൂളിൽ വരികയും വിത്തുണ്ട നിർമ്മാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.ഈ ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളെ വനത്തിലേക്ക് ട്രക്കിങ്ങിനായി ഒരു ദിവസം കൊണ്ടുപോയി. കുട്ടികൾ വളരെയധികം കൗതുകത്തോടെ ആയിരുന്നു ട്രക്കിങ്ങിൽ പങ്കെടുത്തത്.