എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പരിസ്ഥിതി ക്ലബ്ബ്/2025-26
പ്രകൃതിയേയും പരിസ്ഥിതിയേയും മനസ്സിലാക്കാൻ പരിസ്ഥിതി ക്ലബ്ബ്
നമ്മുടെ സ്കൂളിലെ പരിസ്ഥിതി ക്ലബ് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും സ്കൂൾ പരിസരം ശുചീകരിക്കുന്ന ശുചിത്വ പ്രവർത്തനങ്ങളും നടത്തി.പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള പോസ്റ്റർ നിർമ്മാണം, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങളിലും പങ്കെടുത്തു.ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതൽ ബോധവത്കരണം ഉണ്ടാക്കാൻ സാധിച്ചു. ഭാവിയിലും പരിസ്ഥിതി സംരക്ഷണത്തിന് സഹായകരമായ വിവിധ പരിപാടികൾ നടത്താൻ പരിസ്ഥിതി ക്ലബ് തീരുമാനിച്ചിട്ടുണ്ട്.
പരിസ്ഥിതി ക്ലബ്ബ് 2025 26 വർഷത്തെ പ്രവർത്തനങ്ങൾ
ഫാത്തിമ മാതാ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിന്റെ ആദ്യത്തിൽ തന്നെ ആരംഭിച്ചു പുതിയ അംഗങ്ങളെ പരിസ്ഥിതി ക്ലബ്ബിലേക്ക് തിരഞ്ഞെടുത്തു 40 അംഗങ്ങളെയാണ് ക്ലബ്ബിലേക്ക് പുതുതായി തെരഞ്ഞെടുത്തത് പരിസ്ഥിതി ദിന പ്രവർത്തനങ്ങളിൽ പങ്കാളികളായാണ് ഈ വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിക്കപ്പെട്ടത് അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അന്നേ ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുകയും കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു കുട്ടികൾക്ക് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണവും നടന്നു. പരിസ്ഥിതി ദിന സന്ദേശം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി പോസ്റ്റർ നിർമ്മാണ മത്സരം പ്രസംഗമത്സരം എന്നിവയും സംഘടിപ്പിച്ചു ഏറ്റവും വൃത്തിയുള്ള ഒരു ക്ലാസ്സിനെ തിരഞ്ഞെടുത്തു സമ്മാനവും നൽകി.
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷവും പച്ചക്കറി കൃഷി നടത്തി. ഇത്തവണ ഓരോ ക്ലാസുകളും മത്സരാടിസ്ഥാനത്തിൽ ആയിരുന്നു കൃഷി ആരംഭിച്ചത്.അതുകൊണ്ടുതന്നെ ഓരോ ക്ലാസും നല്ല രീതിയിൽ പച്ചക്കറി കൃഷി നടത്തി വിജയികളായ ക്ലാസുകൾക്ക് സമ്മാനവും നൽകി.
അമ്മയ്ക്കൊരു മരം പദ്ധതി
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽപി, യുപി ക്ലാസിലെ വിദ്യാർത്ഥികൾക്കായി അമ്മയ്ക്കൊരു മരം പദ്ധതി നടപ്പിലാക്കി. സ്കൂളിൽനിന്ന് നൽകുന്ന മരത്തൈകൾ അമ്മയ്ക്കായി നട്ട് പരിപാലിക്കണം എന്നതായിരുന്നു ഈ പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്. അമ്മയ്ക്ക് വേണ്ടി ആയതുകൊണ്ട് തന്നെ എല്ലാ കുട്ടികളും വളരെ സന്തോഷത്തോടെയും ആത്മാർത്ഥതയോടെയും ഈ പരിപാടിയിൽ പങ്കാളികളായി.
ചങ്ങാതിക്ക് ഒരു മരം പദ്ധതി
കുട്ടികൾക്കിടയിൽ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും അതോടൊപ്പം പരിസ്ഥിതി പരിപാലനത്തിൽ പങ്കാളികളാകുക എന്ന ലക്ഷ്യവും മുന്നിൽക്കണ്ട് നടപ്പിലാക്കിയ ഒരു പദ്ധതിയായിരുന്നു. ഇത് മാസങ്ങൾക്ക് മുൻപേ തന്നെ ചങ്ങാതിക്കായി ഒരു തൈ നട്ടു പരിപാലിക്കാൻ കുട്ടികളോട് പറയുകയും സൗഹൃദ ദിനത്തിൽ അത് സ്കൂളിൽ വച്ച് കൈമാറുകയും ചെയ്തു.