ഉള്ളടക്കത്തിലേക്ക് പോവുക

എഫ്. ഒ. എച്ച്. എസ്. എസ്. പടിഞ്ഞാറ്റുമ്മുറി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ദക്ഷിണേദ്യയിലെ ഏറ്റവും വലിയ ഇസ്ലാംമത വിദ്യാഭ്യാസ കേന്ദ്രമായ തമിഴ്‌നാട്ടിലെ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളേജിന്റെ പ്രിൻസിപ്പലായിരിക്കെ 1974 ൽ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ പാവനസ്‌മരണ നിലനിർത്തുന്നതിനായി അദ്ദേഹത്തിന്റെ ജന്മ നാടായ പടിഞ്ഞാറ്റുംമുറിയിൽ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രങ്ങളുടെ ഒരു സമുച്ചയം സ്ഥാപിക്കണമെന്ന് അദ്ദേഹത്തിന്റെ ശിഷ്യൻമാർ തീരുമാനിച്ചു.

പ്രഥമ സ്ഥാപനമെന്ന നിലയിൽ 1975 ൽ അനാഥ മക്കളുടെ ഉയർച്ചക്കായി മൗലാനാ അബ്‌ദുറഹ്‌മാൻ ഫസ്‌ഫരി മെമ്മോറിയൽ ഓർഫനേജ് (MAFM ORPHANAGE) സ്ഥാപിതമായി. ഇതിൽ നേതൃത്വപരമായ പങ്കുുവഹിച്ചത് അദ്ദേഹത്തിന്റെ പുത്രൻ മുഹമ്മദ് സാലിം മൗലവിയായിരുന്നു. യത്തീംഖാനയുടെ സ്ഥാപക ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു.തുടർന്ന് അനാഥ ശാലക്ക് കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉദയം ചെയ്‌തു. 2008 ൽ ഇഹലോകവാസം വെടിയുന്നത് വരെ എല്ലാ സ്ഥാപനങ്ങളുടെയും മാനേജർ സാലിം മൗലവിയായിരുന്നു.പള്ളിപ്പുറം എന്നതിന്റെ അറബി മൊഴി മാറ്റമാണ് ഫള്ഫർ. പള്ളിപ്പുറം സ്വദേശി എന്ന അർത്ഥത്തിൽ ഫള്ഫരി/ഫസ്‌ഫരി എന്ന് പറയുന്നു. ആദ്യ കാലത്ത് പടിഞ്ഞാറ്റുംമുറി എന്നത് പള്ളിപ്പുറത്തിന്റെ ഒരു ഭാഗമായാണ് അറിയപ്പെട്ടിരുന്നത്.ദക്ഷിണേദ്യയിലെ ഏറ്റവും വലിയ ഇസ്ലാംമത വിദ്യാഭ്യാസ കേന്ദ്രമായ തമിഴ്‌നാട്ടിലെ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളേജിന്റെ പ്രിൻസിപ്പലായിരിക്കെ 1974 ൽ അദ്ദേഹം അന്തരിച്ചു.