എച്ച് എസ്സ് രാമമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

ഇന്ന് നമ്മുടെ ലോകം നേരിടുന്ന പ്രധാനപെട്ട ഒന്നാണ് പരിസ്ഥിതി പ്രശ്നം. മനുഷ്യന്റെ നിലനിൽപ്പിനു വളരെ ഭീഷിണിയായി നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിദിനം വർദ്ധിക്കുന്നു. പാടങ്ങൾ നികത്തിയും, മണൽ വാരിയും,മരങ്ങൾ മുറിച്ചും നമ്മുടെ മനോഹരമായ പരിസ്ഥിതിയെ നാം ദ്രോഹിക്കുന്നു. നാം ഉപയോഗിക്കുന്ന സോപ്പ്, പേസ്റ്റ്, ഡിഷ്‌ വാഷ് ബാർ, ടോയ്ലറ്റ് ക്ലീനർ എന്നിവ പലതും കുറച്ചായും നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്നു. ഫാക്ടറികൾ നമുക്ക് വളരെ ഭീഷിണിയാണ്. നമ്മുടെ പ്രകൃതിയെ ഓരോന്നായി ഇല്ലാതാക്കുന്നത് ഫാക്ടറികൾ ആണ്. ഫാക്ടറിയിലെ മാലിന്യം പുഴകളിലും മറ്റ് ജലസ്രോതസുകളിലും എത്തി മലിനീകരിക്കുന്നു. നമ്മുടെ പ്രകൃതിയെ നാം വളരെ ആത്മാർത്ഥമായും താൽപര്യത്തോടും കൂടെ സംരക്ഷിക്കാം നമ്മുടെ വീടും പരിസരവും എന്നും വൃത്തിയാക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യാതെ കഴുകിയുണക്കി റീസൈക്കിൾ ചെയ്യാൻ ശ്രമിക്കുക. നല്ല ചെടികളും തണൽ മരങ്ങൾ വെച്ചുപിടിപ്പിച്ച് നമ്മുടെ പരിസ്ഥിതിയെ മനോഹരം ആക്കുക. കൃത്രിമമായ സാധനങ്ങളുടെ ഉപയോഗം കുറയ്ക്കുക. വീട്ടിൽ നിന്നുള്ള മാലിന്യങ്ങൾ നിക്ഷേപിക്കാൻ ജൈവ കമ്പോസ്റ്റ് നിർമ്മിക്കുക. രാസവളങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ശ്രമിക്കുക. സ്വകാര്യവാഹനങ്ങൾ അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുക. സൈക്കിൾ ഉപയോഗിക്കുക. വാഹനങ്ങളിലെ പുക മനുഷ്യവർഗത്തിന് വളരെയധികം ഭീഷണിയാണ്. നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് വിശേഷിപ്പിക്കുന്നത്., അതുകൊണ്ട് നമ്മുടെ പരിസ്ഥിതിയെ നമുക്ക് ഒന്നിച്ച് വൃത്തിയാക്കി സൂക്ഷിക്കാം.

റോഷ്‌ന രാജേഷ്
7 B എച്ച് എസ് രാമമംഗലം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം