എച്ച്.എസ്.വലിയകുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്

സർക്കാരിന്റെയും/കൂടുതൽ വായിക്കുകമാനേജ്മെന്റിന്റെയും സാമ്പത്തിക സഹകരണത്തോടുകൂടി ഈ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹൈടെക്കായി.

ഹൈടെക് സംവിധാനം കൂടുതൽ സുഗമമാക്കാൻ നെറ്റ്‌വർക്കിംഗ് സംവിധാനം സ്കൂളിൽ നടപ്പിലാക്കി.

സ്കൂൾ സംവിധാനങ്ങളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്കൂളിൽ സി സി ക്യാമറകൾ ഘടിപ്പിച്ചു.

ഈ വിദ്യാലയത്തിന്റെ 15 കിലോമീറ്റർ ചുറ്റളവിൽ വിവിധ റ‍ൂട്ടുകളിൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കത്തക്ക വിധത്തിൽ ഗതാഗതം ക്രമീകരിച്ചു.

വായനാശീലം മെച്ചപ്പെടുത്തുന്നതിനായി ക്ലാസുകളിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു.

വായനാമൂലയിൽ പുസ്തകം ക്രമീകരിച്ചു .

സ്കൂൾ അങ്കണത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം ഉണ്ടാക്കി.

3പോളിഹൗസുകൾ,1റെയിൻ ഷെഡ്

നിർമ്മിക്കുവാൻ സാധിച്ചിട്ടുണ്ട് സംസ്ഥാനത്തെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു.

   പച്ചക്കറി തോട്ടത്തിന് ആവശ്യമായ ജൈവവളം നിർമ്മിക്കുന്നതിലേക്ക് മണ്ണിരകമ്പോസ്റ്റ് ഷെഡ് നിർമ്മിക്കുവാൻ സാധിച്ചിട്ടുണ്ട്,
   ഊർജ്ജസംരക്ഷണത്തിൻറെയും ഊർജ്ജ സ്വയംപര്യാപ്തതയുടെയും ഭാഗമായി; അനർട്ട് സാങ്കേതിക സഹായത്തോടുകൂടി സ്കൂളിൽ 2കിലോവാട്ട് വരുന്ന സോളാർ പാനൽ സ്ഥാപിക്കുകയും സ്കൂളിലേക്ക് ആവശ്യമായ വൈദ്യുതി ഉല്പാദനം നടത്തുകയും ചെയ്തുവരുന്നു.
   സ്കൂൾ അടുക്കള ആവശ്യത്തിലേക്ക് ഒരു ബയോഗ്യാസ് പ്ലാൻറ് ഉണ്ട്
   സ്വയം തൊഴിൽ പഠനത്തിൻറെ ഭാഗമായി ഉപയോഗിക്കാവുന്ന ഒരു സോപ്പ് നിർമ്മാണ യൂണിറ്റ് സ്കൂളിൽ ഉണ്ട്.