എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കൊവിഡ്-19
കൊവിഡ്-19
ലോകത്താകമാനം 20 ലക്ഷത്തോളം പേരെ ബാധിച്ച നോവേൽ കൊറോണ വൈറസിനെതിരെ പൊരുതുകയാണ് ലോക രാജ്യങ്ങൾ. കൊവിഡ്-19 എന്ന ഈ വൈറസ് കണ്ടെത്തിയത് ചൈനയിലെ വുഹാൻ പ്രവശ്യയിൽ 2019 ഡിസംബർ 31 നാണ്.ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ചുമ, പനി, മൂക്കൊലിപ്പ്, തുമ്മൽ, തൊണ്ടവേദന, ദേഹവേദന, ശ്വാസ്സതടസ്സം, ക്ഷീണം, എന്നിവയാണ്.ഈ വൈറസിന് എതിരായി കൃത്യമായ ആന്റി വൈറൽ മരുന്നുകൾ ഇല്ല പ്രതിരോധ വാക്സിനും ലഭ്യമല്ല. ഈ രോഗത്തെ പ്രതിരോധിക്കാൻ കൈസോപ്പുപയോഗിച്ച് കഴികുക, ഫെയിസ് മാസ്ക്ക് ഉപയോഗിക്കുക, ക്വാറന്റൈൻ നായിരിക്കുക, പരിസര ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക, എന്നിവയാണ്. കൊറിഡ്-19 എന്ന രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് രോഗമുള്ള ആളുമായി സമ്പർക്കം മൂലമോ, ചുമ, തുമ്മൽ, എന്നിവയിലൂടെ ആണ്.കൂടുതൽ ഗുരുതരമാകുന്നത് 60 വയസ്സിനു മുകളിൽ ഉള്ളവർക്കാണ്.ഈ രോഗത്തിന്റെ രണ്ടാമത്തെ ഘട്ടത്തിന് ന്യൂമേണിയ ആകുകയും വ്യക്കസ്തംഭനം, രക്തസമ്മർദ്ധം എന്നിവയുണ്ടാകുകയും മരണം വരെ സംഭവിക്കുകയും ചെയ്യ്യാം. ഈ വൈറസ് ശ്വാസനാളത്തെയാണ് കൂടുതൽ ബാധിക്കുന്നത്.ഈ രോഗം മൂലം കൂടുതൽ ആളുകൾ മരിക്കുകയും കൂടുതൽ രോഗികൾ ഉണ്ടാകുകയും ചെയ്തത് അമേരിക്കയിലാണ്.കേരളത്തിൽ ജനുവരി 30നണ് ആദ്യ കേസുണ്ടായത്. ആദ്യ ഘട്ടത്തിൽ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിന് ശേഷം മാർച്ച് 8 മുതലാണ് കൂടുതൽ കേസുകൾ റിപ്പേർട്ട് ചെയ്തത്. മാർച്ച് 30 തിനാണ് 180 രാജ്യങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്തത്. "വീട്ടിൽ ഇരിക്കൂ..... നമ്മേയും നാടിനേയും രക്ഷിക്കൂ....." "വരൂ നമ്മുക്ക് ഒരുമിച്ച് പോരാടാം."
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം