എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ഒന്നായ് പൊരുതാം.

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നായ് പൊരുതാം

ഒരുമയോടെ മാനവർ
ഒത്തുചേർന്നു ഭാരതം
കോവിഡെന്ന മാരിയെ
പൊരുതി നാം ജയിച്ചിടും

ജാതിഭേദ വർഗ്ഗമില്ലാതെ
ഒത്തുചേർന്നു ശ്രമിച്ചിടാം
കോവിഡെന്ന മാരിയെ
പൊരുതി നാം ജയിച്ചിടും

അശരണർക്കും, അഗതികൾക്കുo
ആശ്രയം കൊടുത്ത് കൊണ്ട്
കോവിഡെന്ന മാരിയെ
പൊരുതി നാം ജയിച്ചിടും

കൂടെ കൂടെ കൈ കഴുകി
നിശ്ചിത അകലം പാലിച്ച്
കോവിഡെന്ന മാരിയെ പൊരുതി നാം ജയിച്ചിടും.

കീർത്തന . കെ . ജെ
5 D എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത