ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/ഫെബ്രുവരി

Schoolwiki സംരംഭത്തിൽ നിന്ന്

റോബോട്ടിക്‌സ് എക്സിബിഷൻ

വിദ്യാലയത്തിൽ എ.ടി.എൽ അംഗങ്ങളുടെ നേതൃത്വത്തിൽ 11/02/2026 ബുധനാഴ്ച റോബോട്ടിക്‌സ് എക്സിബിഷൻ നടത്തി. ഈ വർഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന സയൻസ് അധ്യാപിക ശ്രീമതി.ജോജി ജോസഫ് , അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ്സ് സി. ഇസബെൽ എന്നിവർ ചേർന്നാണ് എക്സിബിഷൻ ഉദ്ഘാടനം നിർവഹിച്ചത്‌ . വിവിധ റോബോട്ടിക് ഉപകരണങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അവയുടെ പ്രവർത്തനവും മറ്റും എ.ടി.എൽ അംഗങ്ങൾ വിശദീകരിച്ചു കൊടുത്തു. മറ്റ് വിദ്യാലയത്തിൽ നിന്നും കുട്ടികൾ പ്രദർശനം കാണാനായി എത്തിയിരുന്നു. കുട്ടികളിലെ ശാസ്‌ത്ര താല്പര്യങ്ങളും കൗതുകങ്ങളും വളർത്താൻ ഈ പ്രവർത്തനം സഹായിച്ചു .



സ്ട്രീം ഇക്കോ സിസ്റ്റം പ്രൊജക്ട്

യു ർ സി യുടെ നേതൃത്വത്തിൽ ഉപജില്ല തലത്തിൽ നടന്ന സ്ട്രീം പ്രൊജക്ടിൽ ഹോളി ഫാമിലി വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുകയും പ്രൊജക്റ്റ് ഐഡിയ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 'കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി' എന്ന വിഷയത്തിലാണ് പ്രൊജക്റ്റ് അവതരിപ്പിച്ചത്.തുടർന്ന്, കുട്ടിഗവേഷക കൂട്ടം ജില്ലാതല പ്രൊജക്ട് അവതരണത്തിൽ ഹോളി ഫാമിലി വിദ്യാലയത്തിന്റെ പ്രോജക്ട്  അവതരിപ്പിക്കപ്പെടുകയും ചെയ്തു. അതിന്റെ ഭാഗമാവാൻ കുട്ടികൾക്ക് അവസരം ലഭിച്ചു .