എച്ച്. എസ്.പാവുമ്പ./അക്ഷരവൃക്ഷം/തിരിച്ചറിവ്
തിരിച്ചറിവ്
പരിസ്ഥിതി മലിനീകരണം ഭൂമിയെ ബാധിക്കുന്ന ഒരു മഹാവിപത്താണ് .ജീവനുള്ളതും അല്ലാത്തതുമായ വസ്തുക്കളടങ്ങിയ ഒരു വലിയ കുടുംബമാണ് ഭൂമി .അതിലെ ഒരംഗം മാത്രമാണ് മനുഷ്യൻ .വേദപുസ്തകങ്ങളിൽ പറയുന്നത് "ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ,താൻ സൃഷ്‌ടിച്ച പ്രകൃതിയെ പരിപാലിക്കാൻ " ആണെന്നാണ് .എന്നത് മനുഷ്യർ തങ്ങളുടെ സുഖസൗകര്യത്തിനു വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുകയാണ് .മറ്റുള്ള ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന കാര്യം അവർ ബോധപൂർവം മറക്കുന്നു .മറ്റെല്ലാ ജീവികളും ഭക്ഷണത്തിനു വേണ്ടി മാത്രം മറ്റു ജീവികളെ കൊല്ലുമ്പോൾ മനുഷ്യൻ രസത്തിനു വേണ്ടിയും കൊല്ലുന്നു .ഇത് ഭക്ഷ്യ ശൃംഖലയെ സാരമായി ബാധിക്കും . മനുഷ്യർ തങ്ങളുടെ സുഖസൗകര്യങ്ങൾ വർധിപ്പിക്കാൻ വേണ്ടി മരങ്ങൾ വെട്ടി നശിപ്പിക്കുന്നു .ഇത് പ്രകൃതിയുടെ സന്തുലനാവസ്ഥയെ ബാധിക്കുന്നു .ഭൂമിയുടെ ശത്രുവും മനുഷ്യരുടെ മിത്രവും ആയ പ്ലാസ്റ്റിക് ആണ് ഏറ്റവും വലിയ അപകടകാരി .പ്ലാസ്റ്റിക് മണ്ണിൽ അലിഞ്ഞു ചേരാതെ കിടക്കുന്നത് മൂലം വൃക്ഷങ്ങൾക്ക് നന്നായി വേരോടി വളരാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നു .കൂടാതെ മൃഗങ്ങൾ ഇവ ഭക്ഷിക്കുന്നത് മൂലം പല രോഗങ്ങൾ അവയ്ക്ക് ഉണ്ടാകുന്നു .മണ്ണിലുള്ള മറ്റ് സൂക്ഷ്മ ജീവികളുടെ വളർച്ചയെയും ഇത് തടയുന്നു . ജീവവായു കുറയാനും ഇത് കാരണമാകുന്നു . മനുഷ്യനെ മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് അവനുള്ള വിവേകമാണ് . എന്നാൽ വിവേകപൂർവമല്ലാത്ത അവന്റെ പ്രവൃത്തികളാണ് പരിസ്ഥിതി മലിനീകരണത്തിന്റെ മുഖ്യകാരണം .മഹാനായ അലക്സാണ്ടർ ചക്രവർത്തി ഒരിക്കൽ ഇപ്രകാരം പറഞ്ഞു "ഞാൻ മരിക്കുമ്പോൾ എന്റെ ഇരുകൈകളും ശവപ്പെട്ടിക്കു പുറത്തേക്ക് മലർത്തി ഇട്ടു വേണം കൊണ്ട് പോകാൻ " .ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് അതുവരെ വെട്ടിപ്പിടിച്ച രാജ്യങ്ങളും സമ്പത്തുമൊക്കെ ഇവിടെ ഉപേക്ഷിച്ചു് വെറും കയ്യോടെ ആണ് പോകുന്നത് എന്നാണ് .എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ അവകാശമുണ്ട് .ഭൂമി ആർക്കും സ്വന്തമല്ല .എന്നാൽ ആ സത്യം നാം എല്ലാവരും മറക്കുന്നു. മനുഷ്യന്റെ വിവേകമില്ലായ്മക്കൊരു ഉത്തമ ഉദാഹരണമാണ് നാം ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി .കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം കിരീടം എന്നാണ് .എന്നാൽ ഇന്ന് നമുക്കത് മുൾകിരീടമായി മാറിക്കൊണ്ടിരിക്കുന്നു .ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നാരംഭിച്ച രോഗം ലോകരാജ്യങ്ങളുടെ എല്ലാം പേടിസ്വപ്നമായി മാറിയിരിക്കുന്നു .അവിടുത്തെ സാഹചര്യമാണ് ഈ രോഗാണു പെരുകാൻ കാരണമായത് . എന്നാൽ കൊറോണ എന്ന മഹാമാരി മൂലം പ്രകൃതിക്കു ഒട്ടേറെ ഒട്ടേറെ ഗുണങ്ങൾ ഉണ്ടായി .മനുഷ്യർ വീടുകളിൽ മാത്രം ഒതുങ്ങിയത് കൊണ്ട് പരിസരമലിനീകരണം വലിയ തോതിൽ കുറഞ്ഞു . അന്തരീക്ഷമലിനീകരണം കുറഞ്ഞതോടെ വായു ശുദ്ധമാകാൻ തുടങ്ങി .വീണ്ടും നീലാകാശം കാണാൻ കഴിയുന്നു .പുഴയിലെ മലിനീകരണം കുറഞ്ഞതോടെ വെള്ളം തെളിയാൻ തുടങ്ങി .അതിന് ഏറ്റവും നല്ല ഉദാഹരണമാണ് നമ്മുടെ പുണ്യനദിയായ ഗംഗ .ഗംഗയെ ശുദ്ധമാക്കാൻ വേണ്ടി ഒരു പാട് പദ്ധതികൾ നമ്മുടെ ഗവൺമെൻറ് കൊണ്ടുവന്നെങ്കിലും അതൊന്നും പ്രയോജനം കണ്ടില്ല .മനുഷ്യന്റെ ഇടപെടൽ കുറഞ്ഞതോടെ അതിന്റെ ഫലം കിട്ടിത്തുടങ്ങി. കോവിഡ് എന്ന മഹാമാരി മാറുന്നതോടെ മനുഷ്യർ വീണ്ടും പഴയ പഴയ പോലെ ആകും .മനുഷ്യന്റെ ചൂഷണത്തിന് ഇരയായി ഭൂമി നശിക്കാൻ തുടങ്ങും .എന്നാൽ സമയം ഇനിയും വൈകിയിട്ടില്ല .പുതിയ ഒരു നാളേക്കായി പ്രകൃതിയെ സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ചു കൈകോർക്കാം .കാരണം നമുക്ക് താമസിക്കാൻ ഒരിടമില്ല.ഭൂമിക്ഭൂമി തന്നെ .ഇതൊരു തിരിച്ചറിവാകട്ടെ .
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം